പീഡന കേസില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തിനെതിരെ തെളിവില്ല; ഹൈദര്‍ അലി കുറ്റക്കാരനല്ലെന്ന് മാഞ്ചെസ്റ്റര്‍ പോലീസ്

പീഡന കേസില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തിനെതിരെ തെളിവില്ല

Update: 2025-09-04 07:43 GMT

മാഞ്ചസ്റ്റര്‍: യുകെയില്‍ നടന്ന ഒരു ബലാത്സംഗ കേസില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഹൈദര്‍ അലി കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചു പോലീസ്. കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്താണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പാക് താരത്തിന് ക്ലീന്‍ചിറ്റ് നല്‍കുന്നത്. പാകിസ്ഥാന്‍ വാര്‍ത്താ ഏജന്‍സിയായ ജിയോ ന്യൂസിനോട് ഇക്കാര്യം സ്ഥിരീകരിച്ചു.

അലി ലൈംഗികമായി പീഡിപ്പിച്ചെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് ഓഗസ്റ്റ് ആദ്യം കെന്റിലെ സ്പിറ്റ്ഫയര്‍ കൗണ്ടി ഗ്രൗണ്ടില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അലിയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയും യുകെയില്‍ തടങ്കലില്‍ വയ്ക്കുകയും ചെയ്തു, എന്നാല്‍ തെളിവുകളുടെ അഭാവം മൂലം ജിഎംപിയും യുകെയുടെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസസും (സിപിഎസ്) അദ്ദേഹത്തെ വിട്ടയക്കാന്‍ ഒരുങ്ങുകയാണ്.

ജൂലൈ പകുതിയില്‍ പാകിസ്ഥാന്‍ ഷഹീന്‍സ് പര്യടനത്തിനുശേഷം അലി മാഞ്ചസ്റ്ററില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്ന പാക്-ബ്രിട്ടീഷ് യുവതിയുടെ പരാതിയിലാണ് താരത്തിനെതിരെ അന്വേശണം ആരംഭിച്ചത്. സംഭവം നടന്ന ജൂലൈ 23 ന് മാഞ്ചസ്റ്ററില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഓഗസ്റ്റ് 1 ന് അടുത്തുള്ള ആഷ്ഫോര്‍ഡില്‍ വെച്ച് അവര്‍ വീണ്ടും കണ്ടുമുട്ടി, ഓഗസ്റ്റ് 4 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, അതേ ദിവസം തന്നെ കെന്റില്‍ അറസ്റ്റും നടന്നു.

Tags:    

Similar News