ട്വന്റി-20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരം; വ്യത്യസ്ത റെക്കോഡുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍

വ്യത്യസ്ത റെക്കോഡുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍

Update: 2025-05-03 08:25 GMT

അഹമ്മദാബാദ്: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡ് മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍. ട്വന്റി-20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികക്കുന്ന ഇന്ത്യന്‍ താരമായി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇടംകൈയ്യന്‍ ഓപ്പണറായ സുദര്‍ശന്‍ ഹൈദരാബാദിനെതിരെ 32 റണ്‍സ് കടന്നതോടെയാണ് ഈ നേട്ടത്തിലെത്തിയത്. 54-ാം ഇന്നിങ്‌സിലാണ് സായ് സുദര്‍ശന്‍ ഈ റെക്കോര്‍ഡ് എത്തിപ്പിടിച്ചത്.

മറ്റൊരു അപൂര്‍വ റെക്കോഡ് കൂടി സായ് തനെ പേരില്‍ കുറിച്ചിട്ടുണ്ട്. ട്വനി-20 ക്രിക്കറ്റില്‍ 2000 റണ്‍സ് തികക്കുന്ന 456ാമത്തെ താരമാണ് സായ്. എന്നാല്‍ ഒരു തവണ പോലും പൂജ്യനാകാതെയാണ് അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ താരമാണ് അദ്ദേഹം.

ട്വന്റി20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമായി മാറാനും സായ് സുദര്‍ശന് സാധിച്ചും ആസ്‌ട്രേലിയയുടെ ഷോണ്‍ മാര്‍ഷ് മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. 53 ഇന്നിങ്‌സില്‍നിന്നാണ് ഷോണ്‍ ഈ നേട്ടത്തിലെത്തിയത്. 2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി-20 അരങ്ങേറ്റം കുറിച്ച സചിന്‍ 2011ല്‍ തന്റെ 59-ാം ഇന്നിങ്‌സിലാണ് 2000 റണ്‍സ് എന്ന റെക്കോഡ് നേടുന്നത്.

കഴിഞ്ഞ വര്‍ഷം മുംബൈ ഇന്ത്യന്‍സിനെതിരായ 32-ാം ഇന്നിങ്‌സില്‍ സുദര്‍ശന്‍ 1000 റണ്‍സ് തികച്ചിരുന്നു. സീസണില്‍ മികച്ച പ്രകടനമാണ് സായ് സുദര്‍ശന്‍ കാഴ്ചവെക്കുന്നത്. ഗുജറാത്തിനായി കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ നിന്നായി അഞ്ച് അര്‍ധ സെഞ്ച്വറികളാണ് താരം നേടിയത്.

Tags:    

Similar News