ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ സീസണില്‍ ഒന്നാമനായി സായി സുദര്‍ശന്‍; ഗുജറാത്ത് ടൈറ്റന്‍സ് താരം 15 ഇന്നിങ്സുകളില്‍ നിന്നും നേടിയത് 759 റണ്‍സ്

ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ സീസണില്‍ ഒന്നാമനായി സായി സുദര്‍ശന്‍

Update: 2025-05-31 12:47 GMT

മൊഹാലി: ഐപിഎല്ലില്‍ പുതുചരിത്രം കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് താരം സായി സുദര്‍ശന്‍. ഐപിഎല്ലിന്റെ ഒരു സീസണില്‍ 700ലധികം റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് സായി സ്വന്തമാക്കിയിരിക്കുന്നത്. സഹതാരവും ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ശുഭ്മന്‍ ഗില്ലിന്റെ റെക്കോര്‍ഡാണ് സായി സുദര്‍ശന്‍ മറുകടന്നത്. 15 ഇന്നിങ്സുകളില്‍ നിന്ന് 759 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണ് സായി.

മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ സീസണില്‍ 700 റണ്‍സ് പിന്നിടുമ്പോള്‍ 23 വയസും 227 ദിവസവുമായിരുന്നു സായി സുദര്‍ശന്റെ പ്രായം. 2023ലെ ഐപിഎല്ലില്‍ ഈ നേട്ടത്തിലെത്തുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മന്‍ ഗില്ലിന് 23 വയസും 257 ദിവസവുമായിരുന്നു പ്രായം.

സീസണില്‍ മറ്റൊരു റെക്കോര്‍ഡും സായി സ്വന്തമാക്കി. ഐപിഎല്ലില്‍ ഒരു സീസണില്‍ 750 റണ്‍സ് പിന്നിടുന്ന അഞ്ചാമത്തെ മാത്രം താരമാണ് സായി സുദര്‍ശന്‍. വിരാട് കോഹ്‌ലി (973), ശുഭ്മന്‍ ഗില്‍ (890), ജോസ് ബട്‌ലര്‍ (863), ഡേവിഡ് വാര്‍ണര്‍ (848) എന്നിവരാണ് ഇതിന് മുമ്പ് ഒരു ഐപിഎല്‍ സീസണില്‍ 750ലധികം റണ്‍സ് നേടിയിട്ടുള്ളത്.

Tags:    

Similar News