അതിവേഗത്തില്‍ 4000 റണ്‍സ് കടന്നു; ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവിന് പുതിയ നേട്ടം; പട്ടികയില്‍ ഒന്നാമത് ഗെയിസും എ ബി ഡിവില്ലിയേഴ്‌സും

ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവിന് പുതിയ നേട്ടം;

Update: 2025-04-27 14:56 GMT

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന് പുതിയ നേട്ടം. നേരിട്ട പന്തുകളുടെ കണക്കില്‍ വേഗത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയതോടെയാണ് താരം പുതിയ റെക്കോര്‍ഡിലെത്തിയത്.

2714 പന്തുകളില്‍ നിന്നാണ് സൂര്യ 4000 റണ്‍സ് നേടിയത്, ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് തികയ്ക്കുന്നവരുടെ പട്ടികയില്‍ രണ്ടാമതാണ് താരം. ക്രിസ് ഗെയ്‌ലും എബി ഡിവില്ലിയേഴ്‌സും പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ക്രിസ് ഗെയ്‌ലുംഡിവില്ലിയേഴ്‌സും 2653 പന്തുകളില്‍ നിന്നാണ് 4000 റണ്‍സ് എന്ന നട്ടം സ്വന്തമാക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 2809 പന്തുകളില്‍ നിന്ന് 4000 റണ്‍സ് നേടിയപ്പോള്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിഹാസം സുരേഷ് റെയ്‌ന 2886 പന്തുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ചു.

ഐപിഎല്‍ കരിയറില്‍ മുംബൈ ഇന്ത്യന്‍സിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും കളിച്ചിട്ടുള്ള സൂര്യകുമാര്‍ യാദവ് 160 ഇന്നിങ്സുകളില്‍ 4021 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. സൂര്യയുടെ ബാറ്റിങ് ശരാശരി 34.08 എങ്കില്‍ സ്ട്രൈക്ക്റേറ്റ് മികവുറ്റ 147.56 ആണ്. രണ്ട് സെഞ്ച്വറികള്‍ നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ ഉയര്‍ന്ന സ്‌കോര്‍ 103*. 27 അര്‍ധസെഞ്ച്വറികളും സൂര്യകുമാറിന്റെ ഐപിഎല്‍ കരിയറിലുണ്ട്. ഐപിഎല്ലില്‍ ഇതുവരെ സൂര്യകുമാര്‍ യാദവ് 427 ഫോറുകളും 153 സിക്‌സറുകളുമാണ് നേടിയിട്ടുള്ളത്. ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 170.20 സ്ട്രൈക്ക് റേറ്റില്‍ 417 റണ്‍സ് നേടിയ താരം ഓറഞ്ച് ക്യാപ്പും നേടി.

ഐപിഎല്ലില്‍ മുംബൈ താരം, സൂര്യകുമാര്‍ യാദവ്,

Tags:    

Similar News