പരിശീലനത്തിനിടെ ഗാലറിയിലുള്ളവരോട് മാറിനിൽക്കാൻ ഹാർദിക്; എങ്ങോട്ട് അടിക്കാനാ പ്ലാനെന്ന ഗംഭീറിന്റെ ചോദ്യത്തിന് മാസ് മറുപടി; സിക്സ് കണ്ട് അന്തം വിട്ട് സൂര്യകുമാർ; വൈറലായി വീഡിയോ

Update: 2026-01-20 11:31 GMT

മുംബൈ: ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നു. നെറ്റ്സ് പരിശീലനത്തിൽ താരം നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്. ബിസിസിഐ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലെ പാണ്ഡ്യയുടെ അതിശക്തമായ ഷോട്ടുകൾ ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.

നെറ്റ്സ് പരിശീലനത്തിനിടെ ഗാലറിയിലുള്ളവരോട് മാറിനിൽക്കാൻ ഹാർദിക് വിളിച്ചുപറയുന്നുണ്ട്. ഇത് കേട്ട ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തമാശരൂപേണ നോർത്ത് വിങ്ങിലേക്കാണോ ബാറ്റ് വീശാൻ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. ഇതിന് മറുപടിയായി, ഒന്നാം നിലയിലേക്കാണ് താൻ ലക്ഷ്യമിടുന്നതെന്നായിരുന്നു ഹാർദിക്കിന്റെ പ്രതികരണം. എന്നാൽ, താരം ബാറ്റ് വീശിയപ്പോൾ പന്ത് ഗാലറിയുടെ ഒന്നാം നിലയും കടന്ന് രണ്ടാം നിലയിലാണ് ചെന്ന് പതിച്ചത്. ഇത് കണ്ട് നായകൻ സൂര്യകുമാർ യാദവ് പോലും 'ഇവനീ ബോൾ രണ്ടാമത്തെ തട്ടിലേക്കാണോ അടിച്ചിട്ടത്' എന്ന് അത്ഭുതത്തോടെ ചോദിച്ചു.

ഹാർദിക്കിന്റെ മടങ്ങിവരവ് ഇന്ത്യൻ ടീമിന് വലിയ ആശ്വാസമാണ് നൽകുന്നത്. ഓൾറൗണ്ടർ എന്ന നിലയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് കൂടുതൽ കരുത്തേകും. ഹാർദിക്കിനൊപ്പം സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. അതേസമയം, നായകൻ സൂര്യകുമാർ യാദവിന് ഈ പരമ്പര നിർണായകമാണ്. ടീം വിജയങ്ങൾ നേടുന്നുണ്ടെങ്കിലും, തന്റെ ബാറ്റിംഗിലെ ഫോമില്ലായ്മ സൂര്യയെ അലട്ടുന്നുണ്ട്. 

Tags:    

Similar News