ഡു പ്ലെസിയെ നിലനിര്‍ത്താത്തതിന് തക്കതായ കാരണം ഉണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മാനേജ്‌മെന്റ്
ഇപ്പോള്‍ നടന്ന മെഗാ താരലേലത്തില്‍ ഭേദപ്പെട്ട ടീമിനെ സജ്ജമാക്കാനേ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് സാധിച്ചുള്ളൂ. ആരാധകരെ ഞെട്ടിച്ച തീരുമാനം, 2021 മുതല്‍ ആര്‍സിബി നായകനായ ഫാഫ് ഡു പ്ലെസിയെ ഇത്തവണത്തെ റീടെന്‍ഷനിലോ, മെഗാ താരലേലത്തിലോ ടീമില്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതായിരുന്നു. സീസണില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച താരമായിരുന്നു അദ്ദേഹം. എന്നിട്ടും ടീം താരത്തിനെ നിലനിര്‍ത്താന്‍ കൂട്ടാക്കാത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു.
എന്നാല്‍ ടീം മാനേജ്മന്റ് എന്ത് കൊണ്ടാണ് ഫാഫ് ഡു പ്ലെസിയെ നിലനിര്‍ത്താത്തത് എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു അധികൃതര്‍. സോഷ്യല്‍ മീഡലയയിലാണ് ഇക്കാര്യം ആര്‍സിബി വ്യക്തമാക്കിയത്. പോസ്റ്റ് ഇങ്ങനെ.
''ഒരു വിദേശ ഓപണിങ് ബാറ്ററെ റോയല്‍ ചലഞ്ചേഴ്‌സിന് ആവശ്യമായിരുന്നു. മികച്ച ഫോമിലുള്ള ദിവസം അവര്‍ക്ക് 60, 50 അല്ലെങ്കില്‍ 40 പന്തില്‍ സെഞ്ചുറി നേടാന്‍ കഴിയും. ജോസ് ബട്‌ലറും ഫില്‍ സോള്‍ട്ടും ഇത് പലതവണ നേടിയിട്ടുണ്ട്. ഫാഫ് ഡു പ്ലെസിയുടെ പ്രായം പരിഗണിച്ചാണ് മറ്റൊരു താരത്തെ കണ്ടെത്തിയത്'' റോയല്‍ ചലഞ്ചേഴ്‌സ് ടീം അധികൃതര്‍ പറഞ്ഞു.
അടുത്ത ഐപിഎലില്‍ നായക സ്ഥാനത്ത് ഉണ്ടാവുക വിരാട് കോഹ്ലി ആയിരിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഔദ്യോഗീകമായ പ്രഖ്യാപനങ്ങള്‍ ടീം മാനേജ്മന്റ് പുറത്ത് വിട്ടിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ ടി-20 യില്‍ നിന്ന് അദ്ദേഹം വിരമിച്ചത് കൊണ്ട് ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്ലി ഏറ്റെടുക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.