ഏഷ്യാ കപ്പിൽ ആദ്യ ജയം ലക്ഷ്യമിട്ട് യുഎഇയും ഒമാനും; അബുദാബിയിൽ ഇരു ടീമുകൾക്കും ജയം അനിവാര്യം

Update: 2025-09-15 11:35 GMT

അബുദാബി: ഏഷ്യാ കപ്പിൽ ആദ്യ ജയം ലക്ഷ്യമിട്ട് യുഎഇയും ഒമാനും ഇന്നിറങ്ങും. ഗ്രൂപ്പ് എയിലെ ഏഴാം മത്സരമാണിത്. ആദ്യ കളിയിൽ ദയനീയ പരാജയങ്ങൾ ഏറ്റുവാങ്ങിയതിൻ്റെ നിരാശയിലാണ് ഇരു ടീമുകളും കളിക്കളത്തിൽ ഇറങ്ങുന്നത്. ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.

ഇന്ത്യക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ യുഎഇക്ക് വേണ്ടി ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റൻ മുഹമ്മദ് വസീം മാത്രമായിരുന്നു. 57 റൺസിന് ഓൾ ഔട്ടായ മത്സരത്തിൽ വസീം 19 റൺസാണ് നേടിയത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും എതിരായ ടി20 പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് വസീം ഈ ടൂർണമെന്റിൽ എത്തിയത്. മറുവശത്ത്, ക്യാപ്റ്റൻ ജതീന്ദർ സിംഗാണ് ഒമാന്റെ പ്രധാന താരം.

ഇരു ടീമുകളും ഇതിനോടകം ഒമ്പത് ടി20 മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ അഞ്ച് മത്സരങ്ങളിൽ യുഎഇയും നാല് മത്സരങ്ങളിൽ ഒമാനും വിജയിച്ചിട്ടുണ്ട്. ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലെ മൈതാനം ബാറ്റിംഗിനും ബൗളിംഗിനും ഒരുപോലെ അനുകൂലമാണ്. ആദ്യ ഓവറുകളിൽ സ്വിംഗ് ലഭിക്കാൻ സാധ്യതയുള്ളതിനാൽ പവർപ്ലേ നിർണായകമാകും. സൺ‌ടീവി നെറ്റ്‌വർക്കിലും സോണിലിവ്, ഫാൻകോഡ് ആപ്പുകളിലും വെബ്സൈറ്റുകളിലും മത്സരം തത്സമയം കാണാം.

സാധ്യത ടീം:

യുഎഇ: അലിഷാൻ ഷറഫു, മുഹമ്മദ് വസീം(സി), മുഹമ്മദ് സൊഹൈബ്, രാഹുൽ ചോപ്ര(ഡബ്ല്യു), ആസിഫ് ഖാൻ, ഹർഷിത് കൗശിക്, ധ്രുവ് പരാശർ, സിമ്രൻജീത് സിംഗ്, ഹൈദർ അലി, ജുനൈദ് സിദ്ദിഖ്, മുഹമ്മദ് രോഹിദ് ഖാൻ, മുഹമ്മദ് ഫാറൂഖ്, ആര്യാൻഷ് ശർമ, മതിയുല്ല ഖാൻ, എഥാൻ ജവാദുല്ല ഖാൻ, എഥാൻ ജവാദുല്ല ഖാൻ.

ഒമാൻ: ആമിർ കലീം, ജതീന്ദർ സിംഗ്(സി), ഹമ്മദ് മിർസ, വിനായക് ശുക്ല(ഡബ്ല്യു), ഷാ ഫൈസൽ, ഹസ്‌നൈൻ ഷാ, മുഹമ്മദ് നദീം, സിക്രിയ ഇസ്‌ലാം, സുഫിയാൻ മെഹ്മൂദ്, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ, കരൺ സോനാവാലെ, ആശിഷ് ഒഡേദാര, നഹമ്മദ് യൂഫ്സ് ഖാൻ, മുഹമ്മദ് യൂഫ്സ് ഖാൻ

Tags:    

Similar News