സച്ചിന്റെ 19 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്താന്‍ വിരാട് കോഹ് ലി; വേണ്ടത് 94 റണ്‍സ് മാത്രം; ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ഏകദിനം വ്യാഴാഴ്ച
നാഗ്പുര്‍: ടെസ്റ്റ്, ടി20 സീസണുകള്‍ക്ക് ശേഷം ഇന്ത്യ ഏകദിന ഫോര്‍മാറ്റിലേക്ക് തിരിച്ചുവരുന്നു. 2024ല്‍ വെറും മൂന്ന് ഏകദിനങ്ങള്‍ മാത്രം കളിച്ച ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 50 ഓവര്‍ മാച്ചുകള്‍ക്ക് ഒരുങ്ങുകയാണ്. മൂന്ന് മല്‍സരങ്ങളുടെ പരമ്പര ഫെബ്രുവരി ആറ് വ്യാഴാഴ്ച തുടങ്ങും. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ നിലവില്‍ ഫോം മങ്ങിയിരിക്കുകയാണ്. രഞ്ജി ട്രോഫിയിലും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കോഹ് ലി ചരിത്ര നേട്ടത്തിന് അരികിലാണ്. ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കാന്‍ 94 റണ്‍സ് മാത്രം മതി. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ല് താണ്ടുന്ന താരമെന്ന നേട്ടത്തിനും അദ്ദേഹം അര്‍ഹനാവും. സച്ചിന്‍ ടെണ്ടുല്‍ക്കറും കുമാര്‍ സംഗക്കാരയുമാണ് 14,000 ഏകദിന റണ്‍സ് നേടിയ താരങ്ങള്‍. 350 ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. സംഗക്കാര 378 ഇന്നിങ്സുകളില്‍ നിന്നും.
നിലവില്‍ 13906 റണ്‍സാണ് കോഹ്ലിയുടെ ഏകദിന റണ്‍സ് സമ്പാദ്യം. 283 ഏകദിനങ്ങളില്‍ നിന്നാണ് ഇത്രയും റണ്‍സ്. 58.18 ആണ് ആവറേജ്. 93.54 സ്ട്രൈക്ക് റേറ്റ്. 50 ശതകങ്ങളും 72 അര്‍ധ സെഞ്ചുറികളും ഏകദിനത്തില്‍ കോഹ്ലിക്കുണ്ട്. നിലവില്‍ ഫോം കിട്ടാതെ ഉഴലുകയാണ് കോഹ്ലി. താരം വന്‍ തിരിച്ചു വരവാണ് മുന്നില്‍ കാണുന്നത്.
ഈ മാസം ആറിന് വ്യാഴാഴ്ചയാണ് ഒന്നാം ഏകദിനം. രണ്ടാം പോരാട്ടം 9നും മൂന്നാം മത്സരം 12നും അരങ്ങേറും. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പര 4-1നു നേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. ടി20 ടീമില്‍ നിന്നു അടിമുടി മാറിയാണ് ഏകദിനം ടീം. കോഹ്ലിക്കൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരമ്പരയില്‍ കളിക്കും.