ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ റോസ്റ്റൺ ചേസ് നയിക്കും; ടാഗെനരൈൻ ചന്ദർപോളും അലിക്ക് അതനാസെയും തിരിച്ചെത്തി; ഖാരി പിയറി ടീമിലെ പുതുമുഖം

Update: 2025-09-17 12:11 GMT

ട്രിനിഡാഡ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. റോസ്റ്റൺ ചേസ് ടീമിന്റെ ക്യാപ്റ്റൻ. ജോമെൽ വറിക്കനാണ് വൈസ് ക്യാപ്റ്റൻ. ടാഗെനരൈൻ ചന്ദർപോൾ, അലിക്ക് അതനാസെ എന്നിവർ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇടംകൈയ്യൻ സ്പിന്നർ ഖാരി പിയറി ടീമിലെ പുതുമുഖമാണ്.

ഒക്ടോബർ 2നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് അഹമ്മദാബാദിലും രണ്ടാം ടെസ്റ്റ് ഒക്ടോബർ 10ന് ഡൽഹിയിലുമാണ് നടക്കുന്നത്. 2018ന് ശേഷം ആദ്യമായാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര കളിക്കാനെത്തുന്നത്. പുതിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വെസ്റ്റ് ഇൻഡീസിന്റെ ആദ്യ വിദേശ പരമ്പരയാണിത്.

ടീം ലൈനപ്പ്: റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), ജോമെൽ വാരിക്കൻ (വൈസ് ക്യാപ്റ്റൻ), കെവ്ലോൺ ആന്‍ഡേഴ്സൺ, അലിക്ക് അത്തനാസ്, ജോൺ കാംബെൽ, ടാഗെനറൈൻ ചന്ദർപോൾ, ജസ്റ്റിൻ ഗ്രീവ്സ്, ഷായ് ഹോപ്പ്, ടെവിൻ ഇംലാച്ച്, അൽസാരി ജോസഫ്, ഷാമർ ജോസഫ്, ബ്രണ്ടൻ കിംഗ്, ആൻഡേഴ്സൺ ഫിലിപ്പ്, ഖാരി പിയറി, ജെയ്ഡൻ സീൽസ്.

ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏഷ്യാ കപ്പ് അവസാനിച്ച ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശുഭ്മാൻ ഗിൽ ക്യാപ്റ്റനായ ശേഷം നാട്ടിൽ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയായിരിക്കും ഇത്. ഇംഗ്ലണ്ടിൽ കളിച്ച ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. 

Tags:    

Similar News