ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയെ മറികടന്ന് പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്ത്; ഇന്ത്യ നാലാം സ്ഥാനത്ത്; ഒന്നാം സ്ഥാനം നിലനിര്‍ത്തി ഓസ്‌ട്രേലിയ

Update: 2025-10-16 07:11 GMT

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിംഗില്‍ പട്ടികയില്‍ മാറ്റം. ഇന്ത്യയെ മറികടന്ന് പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി. ലാഹോറില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നിലവിലെ ചാമ്പ്യന്‍മാരെ 93 റണ്‍സിന് തോല്‍പ്പിച്ചതാണ് പാകിസ്ഥാനെ മുന്നിലാക്കിയത്. ഈ വിജയം പുതിയ സീസണിലെ അവരുടെ തുടക്കം തന്നെ ശക്തമാക്കിയിരിക്കുകയാണ്.

പട്ടികയില്‍ മുന്നിലാണ് ഓസ്‌ട്രേലിയ. ഇതുവരെ കളിച്ച മൂന്ന് ടെസ്റ്റും ജയിച്ച് 36 പോയിന്റുമായി 100 ശതമാനം പോയിന്റ് നേടി അവര്‍ ദൃഢമായി ഒന്നാമതെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ എല്ലാ മത്സരങ്ങളും ഓസീസ് ജയിച്ചിരുന്നു. പാകിസ്ഥാന്‍ ഇപ്പോള്‍ 12 പോയിന്റുമായി 100 ശതമാനം പോയിന്റ് നിലനിര്‍ത്തി രണ്ടാമതാണുള്ളത്. പരമ്പരയിലെ ബാക്കിയുള്ള ടെസ്റ്റിലും വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബാബര്‍ അസം നയിക്കുന്ന ടീം.

ശ്രീലങ്കയ്ക്ക് മൂന്നാം സ്ഥാനം. ബംഗ്ലാദേശിനെതിരെ ഒരു വിജയം, ഒരു സമനില ഇതാണ് അവരുടെ റെക്കോഡ്. 16 പോയിന്റും 66.67 ശതമാനവും നേടിയിട്ടുണ്ട്. ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ഏഴ് ടെസ്റ്റില്‍ നാല് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് റെക്കോഡ്. ആകെ 52 പോയിന്റും 61.90 ശതമാനവും ഇന്ത്യക്കുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇരട്ടജയമുണ്ടായെങ്കിലും, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തോല്‍വികളാണ് ഇന്ത്യയുടെ നില താഴ്ത്തിയത്.

Tags:    

Similar News