ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ മത്സരം; വിട്ടുകൊടുക്കാതെ ഗു​കേ​ഷ്; അരങേറിയത് ശ​ക്ത​മാ​യ പോരാട്ടം; ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ടും സമനിലയിൽ അവസാനിച്ചു

Update: 2024-12-04 16:01 GMT

സിംഗപ്പൂർ: ഫി​ഡെ 2024 ലോ​ക ചെ​സ് ചാമ്പ്യൻഷിപ്പിൽ ഇ​തു​വ​രെ അ​ര​ങ്ങേ​റി​യ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ മ​ത്സ​ര​ത്തി​നു ശേ​ഷ​വും 'ടൈ ​കെ​ട്ടി' ഇ​ന്ത്യ​യു​ടെ ച​ല​ഞ്ച​ർ ഡി. ​ഗു​കേ​ഷും നി​ല​വി​ലെ ചാമ്പ്യൻ ചൈ​ന​യു​ടെ ഡിങ് ലി​റ​നും കൈ​കൊ​ടു​ത്തു ഒടുവിൽ പി​രി​ഞ്ഞു. ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഏ​ഴാം ഗെ​യിം ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നു ശേ​ഷ​മാ​ണ് സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​ത്.

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ മ​ത്സ​ര​ത്തി​ൽ എ​ഴു​പ​ത്തി​ര​ണ്ടു നീ​ക്ക​ത്തി​നു ശേ​ഷം ഇ​രു​വ​രും സ​മ​നി​ല സ​മ്മ​തി​ച്ചു. മ​ത്സ​ര​ത്തി​ലു​ട​നീ​ളം വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ മു​ണ്ടാ​യി​രു​ന്ന ഗു​കേ​ഷിനു സ​മ​യ സ​മ്മ​ർദ​ത്തി​ൽ അ​ക​പ്പെ​ട്ട​തി​നാ​ൽ ഗെ​യിം ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

വളരെ ബുദ്ധിപൂർവം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഗു​കേ​ഷ് വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളോ​ടെ​യാ​ണ് ക​ളി​യാ​രം​ഭി​ച്ച​ത്. ഈ ​മ​ത്സ​ര​ത്തി​ൽ നാ​ലാ​മ​തും വെ​ള്ള ക​രു​ക്ക​ൾ ല​ഭി​ച്ച ഗു​കേ​ഷ് ക​ഴി​ഞ്ഞ ഗെ​യി​മു​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി എ​ൻ​എ​ഫ് 3 നീ​ക്കി​ക്കൊ​ണ്ടാ​ണ് പോ​രാ​ട്ടം തുടങ്ങിയത്.

ഡി 5 ​നീ​ക്കി ഡി​ങ് ലി​റ​ൻ നി​യോ​ഗ്ര​ൻ​ഫ​ൽ​ഡ് ഡി​ഫ​ൻ​സി​ലേ​ക്കു ക​ളി​യെ​ത്തി​ച്ചു. ആ​റാം നീ​ക്ക​ത്തി​ൽ​ത്ത​ന്നെ ഇ​രു​വ​രും കാ​സ​ലിം​ഗ് ന​ട​ത്തി വ​രാ​നി​രി​ക്കു​ന്ന തീ​പാ​റും പോ​രാ​ട്ട​ത്തി​ന് തി​രി​കൊ​ളു​ത്തി. സെ​ന്‍റ​ർ ഫ​യ​ലു​ക​ളി​ൽ പീ​സു​ക​ൾ നി​ല​യു​റ​പ്പി​ച്ചു ബോ​ർ​ഡി​ൽ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​ൻ വൈ​റ്റി​നു ക​ഴി​ഞ്ഞു.

പീ​സു​ക​ളും ക്വീ​നു​ക​ളു പ​ര​സ്പ​രം വെ​ട്ടിമാ​റ്റി ക​രു​നി​ല തു​ല്യ​ത​യി​ലെ​ത്തി​ക്കാ​ൻ ഡി​ങ് ലി​റ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, സ​മ​യ സ​മ്മ​ർ​ദം നേ​രി​ട്ട ഡി​ങ് കു​തി​ര​യ്ക്കു പ​ക​രം കെ​ഇ5 ക​ളി​ച്ച​തു വൈ​റ്റി​ന് മേ​ൽ​കൈ ന​ൽ​കി.

ഏ​ഴു സെ​ക്ക​ൻ​ഡ് മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് ആ​ദ്യ നാ​ൽ​പ​തു നീ​ക്ക​ങ്ങ​ൾ ഡി​ങ് പൂ​ർ​ത്തി​ക​രി​ച്ച​ത്. 46-ാം നീ​ക്ക​ത്തി​ൽ ബി​ഡി 1 ക​ളി​ച്ച​ത് വൈ​റ്റി​ന് ന​ല്ല നീ​ക്ക​മാ​യി​രു​ന്നി​ല്ല. എ​ഫ് 4 നീ​ക്കി ബ്ലാ​ക്ക് ശ​ക്ത​മാ​യ തി​രി​ച്ചുവ​ര​വി​നൊ​രു​ങ്ങി. തു​ട​ർ​ന്ന് ഗു​കേ​ഷ് സ​മ​യ​പ്ര​ശ്ന​ത്തി​ല​ക​പ്പെ​ടു​ന്ന​താ​ണ് ക​ണ്ട​ത്. ര​ണ്ടു സെ​ക്ക​ൻ​ഡ് മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് 48-ാം നീ​ക്കം വൈ​റ്റ് ന​ട​ത്തി​യ​ത്.

ഓ​രോ നി​ക്ക​ത്തി​നും ല​ഭി​ക്കു​ന്ന 30 സെ​ക്ക​ൻ​ഡി​ന്‍റെ ആ​നു​കൂ​ല്യം മു​ത​ലെ​ടു​ത്തു​ള്ള നീ​ക്ക​ങ്ങ​ളി​ലൂ​ടെ ശ​ക്ത​മാ​യി പോ​രാ​ടി​യെ​ങ്കി​ലും കാ​ലാ​ളി​ന്‍റെ ലീ​ഡു ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഗു​കേ​ഷ് സ​മ​നി​ല വ​ഴ​ങ്ങി. 14 റൗ​ണ്ടു​ള്ള ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ​പ​കു​തി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഇ​രു​വ​രും മൂ​ന്ന​ര പോ​യി​ന്‍റു വീ​തം നേ​ടി സ​മ​നി​ല​യി​ൽ തു​ട​രു​ന്നു. എ​ട്ടാം റൗ​ണ്ട് മ​ത്സ​രം ഇ​ന്നു ന​ട​ക്കും. 

Tags:    

Similar News