കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഹാര്‍ദിക്; നേടിയത് അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ സിക്‌സോടെ പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോര്‍ഡ്
ന്യൂഡല്‍ഹി: ബംഗ്‌ളാ കടുവകളെ നിലംപരിശാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ആ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നകലെ വിരാട് കോഹ്‌ലിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് താരം. കൂടുതല്‍ അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ സിക്‌സോടെ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡാണ് ഹാര്‍ദിക്കിന്റെ പേരില്‍ നിലനില്‍ക്കുന്നത്. മറ്റൊരു റെക്കോഡ് കൂടി ഹാര്‍ദിക് ഈ മത്സരത്തില്‍ നേടി. നാല് വിക്കറ്റ് നേട്ടത്തോടെ ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യക്കാരെന്ന നേട്ടവും ഹാര്‍ദിക് സ്വന്തമാക്കി. 87 വിക്കറ്റുകളാണ് സ്വന്തം പേരില്‍ ചേര്‍ത്തത്. അര്‍ഷദീപ് സിങ്ങിന് 86 വിക്കറ്റാണ്. 96 വിക്കറ്റുമായി യുസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യക്കാരില്‍ ഒന്നാമത്.
മത്സരത്തില്‍ ഹാര്‍ദിക് ബോളുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു. ബൗളിങ്ങില്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. തുടര്‍ന്ന് 128 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി 16 പന്തുകളില്‍ പുറത്താവാതെ 39 റണ്‍സും നേടി. രണ്ട് സിക്സും അഞ്ച് ഫോറും സഹിതമായിരുന്നു ഇത്. അവസാനം സിക്സറിടിച്ച് സ്‌റ്റൈലിഷായാണ് ഹാര്‍ദിക് കളി ജയിപ്പിച്ചത്. ഇതുവരെ അഞ്ച് ടി 20 മത്സരങ്ങളിലാണ് ഹാര്‍ദിക് സിക്‌സറടിച്ച് വിജയറണ്‍ കുറിച്ചത്. നാലുതവണ നേടിയ കോലിയുടെ റെക്കോഡ് മറികടന്നു.