ചൈനയെ തരിപ്പണമാക്കി ഇന്ത്യ ഏഷ്യ കപ്പ് ഹോക്കി ഫൈനലിൽ; വിജയം എതിരില്ലാത്ത ഏഴു ഗോളുകൾക്ക്; കിരീടപ്പോരാട്ടത്തിൽ എതിരാളികൾ ദക്ഷിണ കൊറിയ

Update: 2025-09-06 17:24 GMT

രാജ്ഗിർ: ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. സൂപ്പർ 4 റൗണ്ടിലെ അവസാന മത്സരത്തിൽ ചൈനയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഇന്ത്യൻ ടീം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികൾ.

ഇന്ത്യക്കായി അഭിഷേക് 46, 50 മിനിറ്റുകളിൽ രണ്ടു ഗോളുകൾ നേടിയപ്പോൾ, ശിലാനന്ദ് ലക്ര (4), ദിൽപ്രീത് സിങ് (7), മൻദീപ് സിങ് (18), രാജ്കുമാർ പാൽ (37), സുഖ്ജീത് സിങ് (39) എന്നിവർ ഓരോ ഗോളുകൾ വീതം നേടി. സൂപ്പർ 4 ഘട്ടത്തിൽ ഏഴു പോയിന്റുകളോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.

അവസാന മത്സരത്തിൽ മലേഷ്യയെ 4-3ന് പരാജയപ്പെടുത്തിയ ദക്ഷിണ കൊറിയ നാലു പോയിന്റുകളോടെ രണ്ടാം സ്ഥാനക്കാരായി ഫൈനലിലെത്തി. ടൂർണമെന്റിലെ വിജയികൾക്ക് അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ കളിക്കാനുള്ള അവസരം ലഭിക്കും.

Tags:    

Similar News