- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ ഉച്ചയ്ക്ക് വിശപ്പ് അല്‍പ്പം സഹിക്കാം, വയറും മനസും നിറയ്ക്കാന്‍ 'എമ്പുരാന്‍' എത്തുന്നു; ട്രെയ്ലര്‍ അപ്‌ഡേറ്റ്
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപ്‌ഡേറ്റ് പുറത്തുവിട്ട് മോഹന്‍ലാല്‍. ‘എമ്പുരാന്‍’ സിനിമയുടെ ട്രെയ്‌ലര്‍ നാളെ ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യുമെന്നാണ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലും നാളെ ട്രെയ്‌ലര്‍ എത്തും.
കഴിഞ്ഞ ദിവസം തലൈവര്‍ രജനികാന്ത് ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടിരുന്നു. രജനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ട്രെയ്ലര്‍ ആദ്യമായി കണ്ടത് രജനികാന്ത് ആണെന്നും അദ്ദേഹം പറഞ്ഞ വാക്കുകള്‍ അമൂല്യമാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
മാര്‍ച്ച് 27ന് രാവിലെ 6 മണി മുതല്‍ എമ്പുരാന്റെ ഷോ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും ലൈക പ്രൊഡക്ഷന്‍സ് പിന്മാറിയിരുന്നു. പകരം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുത്തിട്ടുണ്ട്. സിനിമയുടെ റിലീസ് വൈകുമെന്ന വാര്‍ത്തകള്‍ ഇതിനിടെ പ്രചരിച്ചിരുന്നു.
എന്നാല്‍ റിലീസ് വൈകില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് പുതിയൊരു പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ട്രെയ്‌ലര്‍ ഉടന്‍ റിലീസ് ചെയ്യും എന്നും വിവരങ്ങളുണ്ട്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.