- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദൈവം അനുഗ്രഹിച്ചാൽ എല്ലാം ഭംഗിയായി നടക്കും'; അനീഷുമൊന്നിച്ച് സിനിമക്ക് തിരക്കഥ പ്ലാൻ ചെയ്യുന്നതായി ബിഗ് ബോസ് താരം ഷാനവാസ്
കൊച്ചി: ബിഗ് ബോസിലെ ശ്രദ്ധേയരായ മത്സരാർത്ഥികളായിരുന്ന ഷാനവാസും അനീഷും ഒരുമിച്ചൊരു സിനിമയ്ക്ക് തിരക്കഥയെഴുതാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബിഗ് ബോസ് മലയാളം സീസൺ 7ൽ ഒന്നാം റണ്ണറപ്പായിരുന്ന അനീഷ് രണ്ടാം റണ്ണറപ്പായിരുന്നു ഷാനവാസ്. ഒരു പൊതുപരിപാടിക്കിടെ ഷാനവാസാണ് ഈ വിവരം വെളിപ്പെടുത്തിയത്.
തങ്ങളുടെ സൗഹൃദം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതായും, താനും അനീഷും ചേർന്ന് ഒരു സ്ക്രിപ്റ്റ് പ്ലാൻ ചെയ്യുന്നുണ്ടെന്നും ഷാനവാസ് അറിയിച്ചു. "ദൈവം അനുഗ്രഹിച്ചാൽ എല്ലാം ഭംഗിയായി നടക്കും," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഗ് ബോസ് വീട്ടിൽ വെച്ച് ഏറെ ആരാധകരെ നേടിയ കോമ്പോ ആയിരുന്നു ഷാനവാസിന്റേയും അനീഷിന്റേയും.
ഷോ അവസാനിച്ചതിന് ശേഷവും തങ്ങൾ ആജീവനാന്ത സുഹൃത്തുക്കളായിരിക്കുമെന്ന് അനീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാനവാസും പലതവണ തങ്ങളുടെ സൗഹൃദം നിലനിർത്തുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഷോയ്ക്ക് ശേഷം ഇരുവരെയും ഒരുമിച്ച് കണ്ട പരിപാടികളെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
സിനിമ തന്നെയാണ് തന്റെ സ്വപ്നമെന്ന് ബിഗ് ബോസ് സീസൺ ഏഴിൽ രണ്ടാം റണ്ണറപ്പായതിന് പിന്നാലെ ഷാനവാസ് പറഞ്ഞിരുന്നു. എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്ക്രിപ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് ബിഗ് ബോസിന് ശേഷം അനീഷും പ്രതികരിച്ചിട്ടുണ്ട്.




