തിരുവനന്തപുരം: നടി വിന്‍സി അലോഷ്യസ് നേരത്തെ നടത്തിയ പരാതിയില്‍ പ്രതിയുടെ പേര് തുറന്നു പറഞ്ഞത് സ്വാഗതാര്‍ഹമാണെന്ന് നടി മാല പാര്‍വതി. പേരുകളൊന്നും വ്യക്തമാക്കിയില്ലാത്തതിനാല്‍ പല പേരുകളും ചര്‍ച്ചയായത് കണ്ടിരുന്നു. ഇതിന് പിന്തുണയുമായി മാല പാര്‍വതിയും രംഗത്തെത്തിയതോടെ പ്രശ്‌നം കൂടുതല്‍ ഗൗരവം നേടുന്നു. വിന്‍സിയുടെ പരാതി ഗൗരവമായി കാണുന്നുവെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഷൈന്‍ ടോമിനെതിരെ നടപടി എടുക്കുമെന്നും മാല പാര്‍വതി പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിച്ച് തന്നോട് അപമര്യാദയായി പെരുമാറിയത് ആരാണെന്ന് നടി വിന്‍സി അലോഷ്യസ് തുറന്നു പറഞ്ഞത് നന്നായി. കാരണം അഭ്യൂഹങ്ങളില്‍ നിന്ന് പലര്‍ക്കും രക്ഷപ്പെടാമല്ലോ. പേര് തുറന്നു പറയാത്തതുകൊണ്ട് പലരുടെയും പേരുകള്‍ അഭ്യൂഹങ്ങള്‍ ആയി ആള്‍ക്കാര്‍ പറയുന്നത് കണ്ടിരുന്നു. പേര് പറഞ്ഞത് എന്തായാലും നന്നായി എന്നാണ് ഞാന്‍ പറയുന്നത്. ഇന്നത്തെ കാലത്ത് സര്‍ക്കാര്‍ കൂടി കാര്യക്ഷമമായി ലഹരിക്കെതിരെ മുന്നോട്ട് വരുന്നതുകൊണ്ട് ഐസിസിയും സിനിമാ സംഘടനകളും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കും.

ഐസിസിയില്‍ കിട്ടുന്ന പരാതികള്‍ എല്ലാം തന്നെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. ഈ കാര്യം തുറന്ന് പറഞ്ഞതുകൊണ്ട് വിന്‍സി ഒറ്റപ്പെട്ട് പോകുമെന്ന് വിചാരിക്കരുത്. ഇന്നത്തെ കാലത്ത് അത് നടക്കില്ല. അതൊക്കെ പഴയ കാലം. ഞാന്‍ ഒരുപാട് തവണ ഷൈന്‍ ടോമിനൊപ്പം അഭിനയിച്ചിട്ടുണ്ട്. നമ്മുടെ മുമ്പില്‍ ഒന്നും വച്ച് അങ്ങനെയൊന്നും ചെയ്തിട്ടില്ല, സീനിയര്‍ ആയ ആളുകളുടെ മുന്നില്‍ വച്ച് ഒന്നും ചെയ്യില്ലെന്ന് തോന്നുന്നു എന്നും മാല പാവര്‍തി പറഞ്ഞു.

മറ്റുള്ളവരുടെ മുന്നിവെച്ച് ഒരു മൂഡിന് വേണ്ടി ചെയ്യുന്നതായിരിക്കാം ഇത്. 'ഞാന്‍ പലതവണ ഷൈന്‍ ടോമിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധയുള്ള, കഠിനാധ്വാനിയാണദ്ദേഹം. ഒരു ഡയലോഗ് പോലും തെറ്റിക്കില്ല. അതുകൊണ്ടാണല്ലോ വീണ്ടും സിനിമകള്‍ കിട്ടുന്നത്. വിന്‍സിക്കും ഷൈനിനും ഇടയില്‍ എന്തേ സംഭവിച്ചിട്ടുണ്ട്. ചിലപ്പോള്‍ തമാശയായിട്ടാകാം. അറിയില്ല എന്താണെന്ന്.

ഇത് ഇന്നത്തെ കാലത്ത് ഒരു നേര്‍രേഖയാണ്, തമാശയാണെന്ന് പറയുന്ന കാര്യങ്ങള്‍ കുറച്ച് തെറ്റിപ്പോയാല്‍ അത് മറ്റൊരു അര്‍ഥമാകും. അങ്ങനെ ഒരു അനുഭവത്തിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. അതിന്റെ ഭവിഷ്യത്ത് എന്തായാലും ഷൈന്‍ അനുഭവിക്കുക എന്നേയുള്ളൂ. ഇത് സമൂഹത്തിന്റെ മുന്നില്‍ ഒരു പാഠം കൂടിയാണ്.''നടി മാല പാര്‍വതി പറഞ്ഞു.