- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അത്രമേല്‍ നേരുള്ള ഈ വ്യക്തിയുമായുള്ള ഈ കൂട്ടുകെട്ടായിരുന്നു മാര്‍ക്കോയിലെ ഏറ്റവും മികച്ച നിമിഷം'; നിര്‍മ്മതാവ് ഷെരീഫിനെ കെട്ടിപിടിച്ച് ഉണ്ണി മുകുന്ദന്റെ; ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍
മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും ഹിറ്റുകളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് ചിത്രം. ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളിലും മാര്‍ക്കോ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷെരീഫിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്.
'അത്രമേല്‍ നേരുള്ള ഈ വ്യക്തിയുമായുള്ള ഈ കൂട്ടുകെട്ടായിരുന്നു മാര്‍ക്കോയിലെ ഏറ്റവും മികച്ച നിമിഷം' എന്നര്‍ത്ഥം വരുന്ന കുറിപ്പോടുകൂടിയാണ് ഉണ്ണി നിര്‍മാതാവിനെ ആശ്ലേഷിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. മാര്‍ക്കോ ഫാന്‍സിനെ ഈ പോസ്റ്റ് പുളകം കൊള്ളിച്ചിരിക്കുകയാണ്. അതിനിടെ മാര്‍ക്കോയുടെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനും ആണ് പുറത്തിറങ്ങുക.
മാര്‍ക്കോയിലെ കുട്ടികള്‍ ഉള്‍പ്പെട്ട ആക്ഷന്‍-വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു. ലോകസിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിവിദഗ്ധമായാണ് സംവിധായകനും കൂട്ടരും ഈ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.