- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് എത്തിയ ഇഡി സംഘം കോടിയേരി താമസിച്ചിരുന്ന ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തും; ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന കാർപാലസ് ലത്തീഫിനെ അറസ്റ്റു ചെയ്‌തേക്കും; ബിനീഷിന്റെ ബിനാമി ഇടപാടുകളുടെ വിവരം തേടി ഇഡി; സിപിഎം പ്രതിരോധവുമായി മുമ്പേ ഇറങ്ങിയത് കോടിയേരി ബാലകൃഷ്ണനിൽ നിന്നും മൊഴിയെടുക്കുന്ന സാഹചര്യം മുന്നിൽ കണ്ട്; സിപിഎം കേന്ദ്രങ്ങളിൽ നടുക്കം
തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ടു കേന്ദ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കവേ ദ്രുതഗതിയിലുള്ള നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് തിരുവനന്തപുരത്ത്. ഇഡിയുടെ ഒരു സംഘം ഇന്നലെ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെ ബംഗളൂരുവിൽ നിന്നുള്ള ഇഡി സംഘവും ആദായനികുതി വകുപ്പുമാണ് തലസ്ഥാനത്ത് എത്തിയത്. ബിനീഷിന്റെ ബിനാമി സ്വത്തുവകകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് ഇഡി സംഘം എത്തിയത്. ഇ
ഇഡി ആദായനികുതി വകുപ്പിന്റെ സംഘം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയേക്കും എന്നുള്ള സൂചനയുണ്ട്. പ്രധാനമായും ബിനീഷിന്റെ ബിനാമി സ്വത്തുവകകൾ അന്വേഷിക്കാനാണ് ഇഡി സംഘം എത്തിയത്. ബിനീഷിന്റെ ബിനാമിയായി കരുതുന്ന കാർ പാലസ് ലത്തീഫിനെ ഇഡി അറസ്റ്റ് ചെയ്‌തേക്കും. ലത്തീഫിന്റെ മുൻകൂർ ജാമ്യം തേടാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്താനാണ് ഇഡി സംഘത്തിന്റെ ഉദ്ദേശ്യം എന്നും അറിയുന്നു.
ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനാണ് നീക്കം എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഇന്നലത്തെ ബിനീഷിന്റെ റിമാൻഡ് റിപ്പോർട്ടിൽ കാർ പാലസ് ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ് എന്ന് ഇഡി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഈ റിമാൻഡ് റിപ്പോർട്ടിന്റെ തുടർച്ചയായാണ് ഇഡി സംഘം തിരുവനന്തപുരത്ത് എത്തിയത്. ലത്തീഫിനെ കൂടാതെ ബിനോയ് മാർബിൾസിലെക്കും അന്വേഷണം തിരിയും എന്ന സൂചനയുണ്ട്. കാർ പാലസ് ലത്തീഫും ബിനോയ് മാർബിൾസും തമ്മിൽ ബിസിനസ് ബന്ധങ്ങളുണ്ട്.
ഈ ബന്ധത്തിനെക്കുറിച്ച് ഇഡിക്ക് സംശയമുണ്ട്. ഈ കാര്യത്തിൽ ബിനീഷ് എന്താണ് മൊഴി നൽകിയത് എന്ന് തീർച്ചയില്ല. ഈ സാഹചര്യത്തിൽ തന്നെയാണ് ഇഡി സംഘത്തിന്റെ വരവ് ഉണ്ടായിരിക്കുന്നത്. കാർ പാലസ്, യുഎഫ്എക്സ് സൊലൂഷൻസ്, കാപ്പിറ്റോൾ ഫർണ്ണിച്ചർ എല്ലാം ബിനാമി ഇടപാടുകൾ ആണെന്ന് ബിനീഷ് മൊഴി നൽകിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ശേഖരിക്കാനാണ് ഇഡി സംഘം എത്തിയിരിക്കുന്നത്. ഈ അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലേക്ക് കൂടി നീങ്ങും എന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.
അതിനിടെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ അഭിഭാഷകൻ നേരിൽ കണ്ടു. ഇഡി ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് 15 മിനിറ്റാണ് ബിനീഷിനെ കാണാൻ അനുവദിച്ചത്. നേരത്തെ അഭിഭാഷകർ എത്തിയപ്പോൾ ബിനീഷിനെ കാണാൻ അഭിഭാഷകരെ അനുവദിച്ചില്ല. കോവിഡ് പരിശോധന നടത്തിയില്ലെന്ന പേരിലാണ് ഇ.ഡി അഭിഭാഷകരെ തടഞ്ഞത്. അനുമതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകർ അറിയിച്ചു.
ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയായിരുന്നു ബിനീഷിനെ കാണാൻ അഭിഭാഷകർ ബെംഗളൂരുവിലെ ഇ.ഡി.ആസ്ഥാനത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നൽകുകയും അഭിഭാഷകർക്ക് കാണുന്നതിന് കോടതി അനുമതി നൽകുകയും ചെയ്തത്.
ബന്ധുക്കളേയും അഭിഭാഷകരേയും കാണാൻ അനുവദിക്കുന്നില്ലെന്നായിരുന്നു തിങ്കളാഴ്ച ബിനീഷ് കോടതിയെ അറിയിച്ചത്. എന്നാൽ അഭിഭാഷകരെ കാണാമെന്ന് കോടതി അറിയിച്ചു. ഒരാൾക്ക് മാത്രമാണ് ബിനീഷുമായി സംസാരിക്കാൻ കോടതി അനുമതി നൽകിയിരുന്നത്. എന്നാൽ അഭിഭാഷകർ കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റുമായി വന്നാൽ മാത്രമേ കാണാൻ അനുവദിക്കൂ എന്ന് നിലപാടെടുക്കുകയായിരുന്നു ഇ.ഡി. തിരുവനന്തപുരത്ത് അടക്കം ബിനീഷിന് വൻതോതിലുള്ള ബിനാമി ഇടപാടുണ്ടെന്നാണ് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.