- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ റെയിൽപാത ഇരട്ടിപ്പിക്കലും മൂന്നാം ലൈനും സിൽവർ ലൈനെ ബാധിക്കും; തേഡ് എസി, സ്ലീപ്പർ യാത്രക്കാരും കെ റെയിലിനെ അവഗണിക്കും; ട്രാഫിക് സ്റ്റഡി റിപ്പോർട്ടിൽ ഉള്ളത് കേരളത്തെ പിന്നോട്ടടിക്കുന്ന നിർദ്ദേശങ്ങൾ
തിരുവനന്തപുരം: സിൽവർ ലൈൻ എന്ന കെ റെയിൽ പദ്ധതിയുടെ ഡിപിആർ പുറത്തുവരുമ്പോൾ പദ്ധതിയുടെ എത്രകണ്ട് കേരളത്തിന് അനുയോഗ്യമാണെന്ന സംശയം ഉയരുകയാണ്. ഭീമമായ ചിലവു വരുന്ന പദ്ധതി നടപ്പിലായാൽ തന്നെ എത്രകാലം കൊണ്ട് ലാഭകരമാകും എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇല്ല. അത് മാത്രമല്ല, കെ റെയിൽ പദ്ധതിയിലേക്ക് ആളെ ആകർഷിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ മറ്റു റോഡ്, റെയിൽ പദ്ധതികളിൽ കോംപ്രമൈസ് ചെയ്യുമോ എന്ന സംശയമാണ് ബലപ്പെടുത്തുന്നത്.
പുറത്തുവന്ന ഡിപിആറിലെ സിൽവർ ലൈൻ ട്രാഫിക് സ്റ്റഡി റിപ്പോർട്ടിലെ കാര്യങ്ങളും തീർത്തും വ്യത്യസ്തമാണ്. ദേശീയപാതാ വികസനം ഉണ്ടായാൽ സിൽവർ ലൈൻ യാത്രക്ക് ആളുകൾ കുറയുമെന്ന് പഠനറിപ്പോർട്ടാണ് ഉള്ളത്. ഇത് പരിഹരിക്കാനായി മാർഗ്ഗമായി നിർദ്ദേശിക്കുന്നതാകട്ടെ റോഡിൽ ടോൾ കൂട്ടണമെന്നുമാണ്. ഇനിയും നടപ്പിലാക്കുമെന്ന് പോലും വ്യക്തതയില്ലാത്ത പദ്ധതിക്ക് വേണ്ടി സംസ്ഥാനത്തോ റോഡ് വികസനം പോലും അട്ടിമറിക്കപ്പെടുമോ എന്ന സംശയമാണ് ഇവിടെ ഉയരുന്നത്.
നിലവിലെ റെയിൽ പാത ഇരട്ടിപ്പിച്ചാലും സിൽവർ ലൈനിനെ ബാധിക്കും. പാതാ ഇരട്ടിപ്പ് നടന്നാൽ നിലവിലെ തേർഡ് എ സി യാത്രക്കാർ സിൽവർ ലൈനിലേക്ക് വരില്ല. റെയിൽവെ നിരക്ക് കൂട്ടിയാൽ സിൽവർ ലൈനിനെ ബാധിക്കില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഇവിടെയും കുറഞ്ഞ തുകയ്ക്ക് റെയിൽയാത്ര ചെയ്യാനുള്ള പൊതുജനങ്ങളുടെ ആഗ്രഹത്തിന്മേലാണ് സിൽവർ ലൈനിന്റെ ഡിപിആർ പാരവെക്കുന്നത്.
പഠന റിപ്പോർട്ട് ദേശീയപാത വികസനത്തിന് തടസം നിൽക്കുന്നു എന്ന് സിൽവർലൈൻ സമര സമിതി പ്രതികരിച്ചു. ഇത്തരം ജനവിരുദ്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തിയതു കൊണ്ടാണ് ഡിപിആർ പുറത്തുവിടാത്തത് എന്നുമാണ് സമര സമിതി പയുന്നത്. ഡിപിആറിന്റെ പല ഭാഗങ്ങളും പുറത്തുവന്നതോടെ ഇവർ പറഞ്ഞ കള്ളങ്ങൾ എല്ലാം പൊളിയുകയാണെന്നും സമര മിതി ആരോപിക്കുന്നു. വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ കുറഞ്ഞതും ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള പൊതുഗതാഗത സംവിധാനങ്ങളെ തകർത്ത് പുതിയ പദ്ധതിക്ക് സാധ്യത ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് കെ റിയൽ പറഞ്ഞിരിക്കുന്നത്. ചെലവു കുറഞ്ഞ യാത്രാ മാർഗ്ഗങ്ങൾ പരിഷ്കരിക്കുന്നതിലൂടെ മുഴുവൻ ജനങ്ങൾക്കും ഗുണം ഉണ്ടാകുമെന്നിരിക്കെയാണ് വളരെയധികം ചെലവ് കൂടിയ ഒരു പദ്ധതി ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത്. അതിസമ്പന്നരായ ചെറിയ ശതമാനം ഗുണഭോക്താക്കൾക്ക് വേണ്ടി കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഇരകളാക്കുന്ന നാടിനെത്തന്നെ തകർക്കുന്ന ഒരു പദ്ധതി നടപ്പിലാക്കും എന്ന് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുകയാണ്.
എത്ര വലിയ പ്രതിഷേധം ഉണ്ടായാലും സിൽവർ ലൈനുമായി മുന്നോട്ട് പോകും എന്ന പിടിവാശി സർക്കാരിന്റെയും ഭരണത്തിനു നേതൃത്വം നൽകുന്ന മുന്നണിയുടെയും ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ഡി പി ആറിലെ ദുരൂഹതകൾ പുറത്തു വരുന്ന സാഹചര്യത്തിൽ പദ്ധതി നിരുപാധികം പിൻവലിച്ച് ജനഹിതത്തിനൊപ്പം നിൽക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന കെ റയിൽ - സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെട്ടു. അതേസമയം ഗുണ ദോഷ സാധ്യത ആണ് പഠിച്ചത് എന്ന് കെ റെയിൽ പറയുന്നു. നിരക്ക് കൂട്ടണം എന്ന് നേരിട്ട് ആവശ്യപ്പെട്ടില്ല എന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കുന്നു.
1.52 കിലോമീറ്റർ തുരങ്കപാത; പാലത്തിലൂടെ 12.99 കിലോമീറ്റർ
കെ റെയിലിന്റെ പുറത്തുവന്ന ഡിപിആർ പ്രകാരം അർധ അതിവേഗ പാത 11.52 കിലോമീറ്റർ തുരങ്കത്തിലൂടെയും പാലത്തിലൂടെ 12.99 കിലോമീറ്ററും സഞ്ചരിക്കേണ്ടി വരും. കെ റെയിൽ കോർപറേഷനു വേണ്ടി സിസ്ട്ര എന്ന സ്ഥാപനമാണ് പഠനം നടത്തിയത്. ഡിപിആറിന്റെ ചുരുക്കമാണ് പുറത്തുവന്നത്. 2025ൽ പദ്ധതി ആരംഭിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പദ്ധതിക്കായി വേണ്ടത് 1383 ഹെക്ടർ ഭൂമി. ഇതിൽ 185 ഹെക്ടർ റെയിൽവേ ഭൂമിയും 1198 ഹെക്ടർ സ്വകാര്യഭൂമിയും. ഭൂമിയുടെ 67% പഞ്ചായത്ത് ഏരിയയിലും 15% മുനിസിപ്പൽ ഏരിയയിലും 18% കോർപറേഷൻ ഏരിയയിലുമാണ്. 529.450 കിലോമീറ്റർ ദൂരത്തിലുള്ള പാത നിർമ്മിക്കാൻ 9314 കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടിവരും. പദ്ധതി പൂർത്തിയാക്കുന്നതിനുള്ള ചെലവ് 63,940കോടി രൂപ. കേന്ദ്രം 6313 കോടി രൂപയും, കേരള സർക്കാർ19675 കോടി രൂപയും ഷെയറിലൂടെ 4251 കോടിയും ലോണിലൂടെ 33,699 കോടി രൂപയും സമാഹരിക്കാമെന്ന് ഡിപിആർ.
പ്രതിദിനം 65,339 യാത്രക്കാർ, 11 സ്റ്റേഷനുകൾ
2025-26ൽ 65,339 യാത്രക്കാരെയാണ് പ്രതിദിനം പ്രതീക്ഷിക്കുന്നത്. 2029-30ൽ 78,478 പേർ. 204142ൽ 1,12,315 പേർ. 205253ൽ 1,45,018 പേർ. ടൂറിസ്റ്റ് ട്രെയിനുകൾ ഓടിക്കുന്നതിലൂടെ വരുമാനം വർധിപ്പിക്കാനാകുമെന്ന് ഡിപിആറിൽ പറയുന്നു. നിലവിലെ റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം, ജലപാത, പ്രധാന റോഡുകൾ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി യാത്രക്കാരുടെ എണ്ണം വർധിപ്പിക്കണം.
ആകെ 11 സ്റ്റേഷനുകളാണ് കെ റെയിലിനുള്ളത്. തിരുവനന്തപുരം (കൊച്ചുവേളി), കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊച്ചി വിമാനത്താവളം. ഇതിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകൾ എ വിഭാഗത്തിലെ സ്റ്റേഷനുകളാണ്. ചെങ്ങന്നൂർ, കോട്ടയം, തിരൂർ ബി സ്റ്റേഷൻ. കൊച്ചി വിമാനത്താവളത്തോട് ചേർന്ന സ്റ്റേഷൻ സി.
വരുമാനം വർധിപ്പിക്കാനുള്ള ഒരു മാർഗമായി ഡിപിആറിൽ പറയുന്നത് റോറോ സർവീസിനെയാണ്. ദിവസവും 445 ട്രെക്കുകൾ റോറോ സർവീസിലുടെ കൊണ്ടു പോകാം. പരമാവധി 480 ട്രക്കുകൾ. റോറോ സർവീസിന്റെ പരമാവധി വേഗം 120 കിലോമീറ്റർ. 6 ട്രിപ്പുകൾ ഇരുവശത്തേക്കും. ജനങ്ങളുടെ യാത്രയ്ക്കു തടസമുണ്ടാകാത്ത രീതിയിൽ സർവീസ് നടത്താനാകുമെന്ന് ഡിപിആർ. 202-526ൽ 279 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യം. പൂർണമായും സോളർ എനർജിയാണ് ഉദ്ദേശിക്കുന്നത്. സ്റ്റേഷൻ കെട്ടിടങ്ങളിടക്കം സോളർ പാനലുകൾ സ്ഥാപിക്കും. ടിക്കറ്റിനായി സെൻട്രൽ കംപ്യൂട്ടർ സംവിധാനം. സ്മാർട് കാർഡ്, മൊബൈൽ ആപ്, സ്റ്റേഷൻ കംപ്യൂട്ടർ, ടിക്കറ്റ് മെഷീൻ, മൊബൈൽ ടിക്കറ്റ് കൗണ്ടർ തുടങ്ങിയ സംവിധാനങ്ങളിലൂടെ വിതരണം.
വിമാനം ഉപയോഗിച്ച് ലിഡാർ സർവേ പൂർത്തിയാക്കി. ട്രാഫിക് സർവേയും അനുബന്ധമായി നടത്തി. പാസഞ്ചർ ട്രെയിനുകൾക്ക് 200 കിലോമീറ്റർ വേഗം. നിലവിൽ തിരുവനന്തപുരംകാസർകോട് യാത്രയ്ക്കുവേണ്ടത് 1012 മണിക്കൂർ. അത് 4 മണിക്കൂറായി ചുരുങ്ങും. ഒരു ട്രെയിനിൽ 675 പേർക്കു യാത്ര ചെയ്യാം. 18 ട്രെയിനുകൾ ഒരു ദിവസം സർവീസ് നടത്തും.
മറുനാടന് മലയാളി ബ്യൂറോ