കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ്‌ മരിച്ചു. കൊല്ലം കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് അപകടത്തിൽ മരിച്ചത്. ഹോം നഴ്സായി കുവൈറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ജോലിക്ക് പോകുന്നതിനിടെ ജയകുമാരി സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

രാവിലെ പതിനൊന്നരയോടെയാണ് ഫര്‍വാനിയയില്‍ വെച്ച് ജയകുമാരി സഞ്ചരിച്ച ടാക്സി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് മരണം സംഭവിച്ചത്. കുവൈത്തില്‍ ജോലി ചെയ്യുന്ന സഹോദരിക്ക് ഒപ്പമായിരുന്നു താമസം. മൃതദേഹം ഫര്‍വാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.