- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; സ്കുട്ടിയിലിടിച്ച ടിപ്പർ യാത്രക്കാരിയുടെ ശരീരത്തിലുടെ കയറിയിറങ്ങി; മരിച്ചത് കുമ്പനാട് സ്വദേശിനിയും ആശുപത്രി ജീവനക്കാരിയുമായ ഷേർളി വർഗീസ്; അപകടം മകളെ ബസ് കയറ്റിവിട്ട് മടങ്ങും വഴി
തിരുവല്ല: ടി കെ റോഡിലെ ഇരവിപേരൂരിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കുമ്പനാട് നെല്ലിമല മേലേമലയിൽ നിന്ന് വീട്ടിൽ ഷേർളി വർഗീസ് (48) ആണ് മരിച്ചത്. ഇരവിപേരൂർ ജങ്ഷനിൽ ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.
മകളെ ബസ് കയറ്റിവിട്ട് മടങ്ങും വഴി ഷേർളി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഷേർളിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഷേർളി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ ജീവനക്കാരിയാണ്. അപകടത്തിനിടയാക്കിയ ലോറി തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story