- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിന് അമിത നിരക്ക്; ഏജന്റുമാര്‍ക്കെതിരേ ജാഗ്രതാ നിര്‍ദേശവുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
ഏജന്റുമാര്‍ക്കെതിരേ ജാഗ്രതാ നിര്‍ദേശവുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ മരണപ്പെടുന്ന പ്രവാസികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്ന ഏജന്റുമാര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഏജന്റുമാരുടെ ചൂഷണം സംബന്ധിച്ച് നിരവധി പരാതികള്‍ കോണ്‍സുലേറ്റിന് ലഭിച്ചിട്ടുണ്ട്. കോണ്‍സുലേറ്റ് അംഗീകരിച്ച നിരക്കുകള്‍ മാത്രമേ ഇക്കാര്യത്തില്‍ ഏജന്റുമാര്‍ ഈടാക്കാവൂ.
മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്കും അധികാരപ്പെടുത്തിയ വ്യക്തികള്‍ക്കും എല്ലാ സൗകര്യവും നല്‍കാന്‍ കോണ്‍സുലേറ്റ് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. വിവിധ എമിറേറ്റുകളിലായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകരിച്ച പാനലില്‍ ഉള്‍പ്പെട്ട കമ്മ്യൂണിറ്റി അസോസിയേഷനുകള്‍ മേല്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് 0507347676, 800 46342 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും കോണ്‍സുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.