- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ മുന്പില് പുഞ്ചിരിയോടെ ഉയിര്‍ത്തെഴുന്നേറ്റു; ആള്‍ക്കൂട്ടത്തെ ഉമ്മന്‍ചാണ്ടി തനിച്ചാക്കിയിട്ട് ഒരു വര്‍ഷം
കോട്ടയം: മലയാളിയെ വേദനിപ്പിച്ച് ഉമ്മന്‍ചാണ്ടി യാത്രയായിട്ട് ഒരു വര്‍ഷം. അര നൂറ്റാണ്ടിലേറെ പുതുപ്പള്ളിയുടെ എംഎല്‍എയായിരുന്ന മുന്‍ മുഖ്യമന്ത്രി. വോട്ടര്‍മാര്‍ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കാത്ത ജനനേതാവ്. ജനസമ്പര്‍ക്കത്തിലൂടെ കേരളത്തെ അമ്പരപ്പിച്ച പൊതു സേവകന്. പുതുപ്പള്ളിയുടെ ഇപ്പോഴത്തെ എംഎല്‍എ മകന് ചാണ്ടി ഉമ്മനും. ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹമാണ് അവസാന വിലാപ യാത്രയിലും പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിലും ജനം പ്രകടിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ പലപ്പോഴും മലയാളി ഈ നേതാവുണ്ടായിരുന്നുവെന്ന് ആഗ്രഹിച്ചു. അതാണ് ഉമ്മന്‍ചാണ്ടി.
ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ മുന്പില് പുഞ്ചിരിയോടെ ഉയിര്‍ത്തെഴുന്നേറ്റ നേതാവാണ് ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ ആരെയും ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്ന വലിയ പാഠം നമ്മെ പഠിപ്പിച്ചാണ് ഉമ്മന്‍ ചാണ്ടി മണ്മറഞ്ഞുപോയത്. ആള്‍ക്കൂട്ടമില്ലാതെ ഉമ്മന്‍ചാണ്ടിക്ക് പൊതു പ്രവര്‍ത്തനമുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ നിന്ന് നടത്തിയ ജനസമ്പര്‍ക്കം മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്ന മലയാളി തിരിച്ചറിഞ്ഞ വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്.
ചാണ്ടി ഉമ്മന്‍ എം.എല്‍.എ ചെയര്‍മാനായ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം ഇന്ന് ഗര്വര്ണര് ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിക്കും.ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പുതുപ്പള്ളിയിലെ 1000 വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണവും കൂരോപ്പടയില്‍ 50 സെന്റില്‍ നിര്‍മ്മിച്ച ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന - ഗോള്‍ ഫുട്ബാള്‍ ടര്‍ഫിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. രാത്രി നിയമസഭാംഗങ്ങളുടെ പ്രദര്‍ശന ഫുട്ബാള്‍ മത്സരവുമുണ്ട്.ര
ാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് വലിയ പള്ളിയിലെ കല്ലറയിലും വീടുകളിലും നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് മതമേലദ്ധ്യക്ഷന്മാര് നേതൃത്വം നല്‍കും. പള്ളി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് അനുസ്മരണ സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തിലും ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായി ആചരിക്കും. ജില്ലയിലെ 1564 ബൂത്തുകളിലും രാവിലെ ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന.കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് മൂന്നിന് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന് അദ്ധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച സൊസൈറ്റിയുടെ ഉദ്ഘാടനവും ഉമ്മന്‍ചാണ്ടി സ്മാരക മന്ദിര നിര്‍മ്മാണ പ്രഖ്യാപനവും നടക്കും. പ്രധാന നിമിഷങ്ങള്‍ പകര്‍ത്തിയ 100 ചിത്രങ്ങളുടെ പ്രദര്‍ശനം, അനാഥ മന്ദിരങ്ങളില്‍ ഭക്ഷണവിതരണം, രക്തദാന ക്യാമ്പുകള്‍, രക്തദാനസേന രൂപവത്കരണം തുടങ്ങി വിവിധ പരിപാടികള്‍ 31വരെ നടത്തും.ഇന്ദിരാ ഭവനിലും ഇന്ന് രാവിലെ പുഷ്പാര്‍ച്ചന നടത്തും. അടുത്തയാഴ്ച തിരുവനന്തപുരത്ത് അനുസ്മരണ ചടങ്ങുമുണ്ട്.