- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ വീട് ഒരു വെള്ളപ്പൊക്ക ത്തിൽ അങ്ങ് ഒലിച്ച് പോയാൽ എന്ത് ചെയ്യും? കലിപ്പ് കയറി ഭൂമി അങ്ങ് വിഴുങ്ങിയാലോ? ഹായ് നല്ല രസം എന്ന് പറഞ്ഞ് കൈയും കെട്ടി ചിരിക്കുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞേ മതിയാവൂ....
നമ്മുടെ നാട്ടിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ആർക്കും ഒരു എത്തും പിടിയുമില്ല. ചിലപ്പോൾ പെരുമഴയുടെയും ഭൂമികുലുക്കത്തിന്റെയും വാർത്തകളാണ്. ചിലപ്പോൾ മഹാമാരിയിൽ മണ്ണടിയുന്ന നിസ്സഹായരായ മനുഷ്യരുടെ കദനകഥ. പിടിച്ചു നിൽക്കാനാവാതെ ഉള്ളത് കൂട്ടിപ്പിടിച്ച് ഒരുമുഴം കയറിലോ പാരസെറ്റാമോളിലോ തീരുന്നവരെക്കുറിച്ചും കേൾക്കാം.
- കൂട്ടിക്കലും കൊക്കയാറിലും ജീവൻ വാരിയെടുത്തവർക്ക് ഇന്ന് കുറ്റബോധം; ചുവപ്പുനാടയിൽ കുരുങ്ങി എല്ലാം നഷ്ടപ്പെട്ടവർ നരകിക്കുമ്പോൾ സഹായിക്കാൻ മറുനാടൻ രംഗത്തിറങ്ങുന്നു; അഭയാർത്ഥികളായ മനുഷ്യരെ കാക്കാൻ ഒരുമിക്കാം
- കൈനീട്ടാൻ മുന്നിലിനി ആരുമില്ല; ഇരുൾ പടർന്ന ജീവിതവുമായി കുറെ മനുഷ്യർ മുന്നിലെത്തുമ്പോൾ നമ്മളെങ്ങനെ കണ്ണടക്കും? പ്രകൃതി താണ്ഡവമാടിയ കൂട്ടിക്കലും കൊക്കയാറുമുള്ള കുടുംബങ്ങൾ നിങ്ങളുടെ മുൻപിൽ കൈനീട്ടുകയാണ്; ഇന്ന് കാരുണ്യത്തിനായി നിങ്ങളുടെ മുൻപിലെത്തുന്നത് മുണ്ടക്കയത്ത് താമസിക്കുന്ന ഡിഗ്രി വിദ്യാർത്ഥിനിയാണ്: അമല മേരിയുടെ പഠനം പൂർത്തിയാക്കാൻ നമുക്ക് കൈകോർക്കാം
- ആശിച്ചു മോഹിച്ചു വച്ച വീട്ടിൽ കഴിയാൻ വിധി നൽകിയത് 32 ദിവസം മാത്രം; കൊക്കയാറിലെ രാജേഷിന്റെയും സിജിയുടെയും ജീവിതകഥ ആരുടെയും കരളലിയിക്കും
- വീട് അടക്കം സർവ്വ സമ്പാദ്യങ്ങളും മലവെള്ളം കൊണ്ടുപോയി; നാട്ടുകാർ ഓടിക്കൂടിയതു കൊണ്ട് ജീവൻ മാത്രം തിരികെ കിട്ടി; ജോസിന് തലചായ്ക്കാൻ നമുക്ക് കൈകോർക്കാം
- മലവെള്ളം ഒന്നും ബാക്കിവച്ചില്ല; സിന്ധുവിന് കരയ്ക്കടുപ്പിക്കാനായത് അമ്മയുടെയും മക്കളുടെയും ജീവൻ മാത്രം; കിടപ്പാടത്തിനു വേണ്ടി സഹായം തേടി രാജേഷും കുടുംബവും
- 13 വർഷം മുമ്പ് ഭർത്താവ് മരിച്ചു; അസുഖ ബാധിതനായ മകനും മകളും; ഇടിത്തീയായി ഉരുൾപ്പൊട്ടലും എത്തി; ഷൈനിയുടെയും മക്കളുടെയും കണ്ണുനീർ നിങ്ങൾ കാണില്ലേ...
- നോക്കി നിൽക്കെ ഒരു നാടൊന്നാകെ ഒലിച്ചുപോയത് നാമിത്രവേഗം മറന്നോ? കൂട്ടിക്കലിലെ ഈ അമ്മയും പെൺമക്കളും കാത്തിരിക്കുന്നത് പ്രിയ വായനക്കാരുടെ കാരുണ്യത്തെ
-
ആകെയുണ്ടായിരുന്ന ആറു സെന്റ് സ്ഥലം; അതിൽ പാതിയും നാടിനു പാലം പണിയാൻ നൽകി; പ്രകൃതി കോപിച്ചപ്പോൾ കിടപ്പാടവും നഷ്ടമായി; ഇതെന്തൊരു വിധിയെന്ന് നാട്ടുകാരും
ഇവരിൽ ആരും നമുക്ക് വേണ്ടപ്പെട്ടവരല്ലാത്തിടത്തോളം കാലം നമ്മൾ ഭാഗ്യം ചെയ്തവർ. സഹതാപത്തിന്റെ അൽപം കണ്ണീരൊഴുക്കി നമുക്ക് ഫേസ്‌ബുക്ക് കുറിപ്പെഴുതി ആത്മരോഷം തീർത്ത് അടങ്ങാം. എന്നാൽ നോക്കി നിൽക്കുമ്പോൾ വെള്ളം എടുത്തുകൊണ്ട് പോയത് നമ്മൾ ജനിച്ച് വളർന്ന വീടാണെങ്കിലോ? നമ്മുടെ ഉറ്റവരാരെങ്കിലും ആ കാണാക്കയത്തിലേയ്ക്ക് ഒഴുകി പോയെങ്കിലോ? ആറ്റുനോറ്റിരുന്ന നമ്മുടെ വീട് ഭൂമി തിരികെ വിളിച്ചെങ്കിലോ?
കൂട്ടിക്കലിലും കൊക്കയാറിലും ഭൂമി പിളർന്നുകൊണ്ട് പോയ മനുഷ്യരെ സഹായിക്കാൻ ആവാസും ബ്രിട്ടീഷ് മലാളി ചാരിറ്റി ഫൗണ്ടേഷനും ചേർന്ന് ആലോചിച്ചപ്പോഴേ പലരുടെ അഭിപ്രായം സർക്കാരും സന്നദ്ധസംഘടനകളും വാരിക്കോരി കൊടുക്കുന്നിടമാണ് എന്നതായിരുന്നു.
എന്നാൽ വാസ്തവം എന്താണ്? സർക്കാരിന്റെ സഹായം കിട്ടണമെങ്കിൽ അടുത്ത ജന്മമാകണം, അത്രയേറെ നൂലാമാലകളാണ്. തകർന്നൊലിഞ്ഞ ഭൂമിയിൽ ഇനി വീട് നിർമ്മിക്കാൻ അനുമതിയില്ല. അനുമതിയായാലും നാളുകൾ നീണ്ട നരകയാതന. സന്നദ്ധ സംഘടനകൾ മാധ്യമങ്ങൾ പോയതോടെ നാട് വിട്ടു. ഇപ്പോൾ അവിടെ ആരും തിരിഞ്ഞുനോക്കാനില്ലാത്ത നിരാശയുടെ നിലവിളി മാത്രം. വെള്ളം എടുത്ത പ്രിയപ്പെട്ടവരുടെ ഓർമകൾക്കും നശിച്ചുപോയെ കൃഷിയിടങ്ങൾക്കുമൊപ്പം ഉയർന്നു കേൾക്കുന്നത് അതിജീവനത്തിന്റെ സങ്കടക്കഥകളാണ്.
അതുകൊണ്ടാണ് അവരെ സഹായിക്കാൻ നിങ്ങൾ തന്നെ നേരിട്ട് വരണമെന്ന് അപേക്ഷിക്കുന്നത്. പത്ത് കുടുംബത്തിനെങ്കിലും 50,000 രൂപ വീതം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ എന്തുതരം മനുഷ്യരാണ്. ഏഴു ദുരിത ജീവിതങ്ങൾ പറഞ്ഞിട്ടും ഒന്നുമായില്ല. അതുകൊണ്ടാണ് പ്രിയപ്പെട്ട വായനക്കാരോട് സ്നേഹപൂർവം യാചിക്കുന്നത്. നിങ്ങളാൽ കഴിയുന്ന എന്തെങ്കിലും ഒരു സഹായം ചെയ്യൂ. അത്രമേൽ ദുരിതത്തിലാണ് ആ മനുഷ്യർ അവിടെ ജീവിക്കുന്നത്.
ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM