തളിപറമ്പ്: ക്രിസ്തുമസ് തലേന്ന് രാത്രിയിലുണ്ടായ വാഹനാപകടത്തിൽ ബിരുദ വിദ്യാർത്ഥിനി അതിദാരുണമായി കൊല്ലപ്പെട്ടത് കണ്ണൂരിന്റെ മലയോരത്തെ നടുക്കി. ക്രിസ്തുമസ് ദിനത്തിന്റെ തലേന്നുണ്ടായ മലയോരത്തുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനിയാണ് മരിച്ചത്.

അവിചാരിതമായി എത്തിയ ദുരന്തം കണ്ണൂരിലെ മലയോരമേഖലയായ കുടിയാൻ മലയെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ് കുടിയാൻ മലയിലെ കണ്ടത്തിൽ ടോമി - ലിസി ദമ്പതികളുടമകളായ അലീന ടോമി (23) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. പൈസക്കരി ദേവമാതാ കോളേജിലെ മുന്നും വർഷ ബിരുദ വിദ്യാർത്ഥിനിയാണ് അലീന.

കൂടിയാൻ മല ഫാത്തിമ മാതാ ദേവാലയത്തിലെ ക്രിസ്തുമസ് തിരുകർമ്മങ്ങളിൽ പങ്കെടുത്തതിനു ശേഷം ശനിയാഴ്‌ച്ച രാത്രി പന്ത്രണ്ടു മണിയോടെ ബന്ധുവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. അബോധാവസ്ഥയിലായ അലീനയെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റുമോർട്ടത്തിനു ശേഷം തിങ്കളാഴ്‌ച്ച രാവിലെ പതിനൊന്നു മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതു ദർശനത്തിന് വെച്ച ശേഷം ഉച്ച കഴിഞ്ഞു മുന്ന് മണിക്ക് കുടിയാൻ മല ഫാത്തിമ ദേവാലയത്തിൽ നടക്കും. അലീനയുടെ ദുരന്തത്തിൽ നടുങ്ങിയിരിക്കുകയാണ് പൈസക്കരി ദേവമാതാ കോളേജിലെ സഹപാഠികളും അദ്ധ്യാപകരും.

കോളേജിൽ എല്ലാ രംഗങ്ങളിലും സജീവമായിരുന്ന അലീന നാട്ടുകാർക്കും പ്രിയങ്കരിയായിരുന്നു. അലീനയുടെ വിയോഗം കുടിയാൻ മലയെ നടുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ക്രിസ്തുമസ് തലേന്ന് ഇരിട്ടി - കൂട്ടുപുഴ റോഡിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ബൈക്ക് യാത്രികനായ അമൽ മാത്യു വെന്ന കണ്ണൂരിലെ സൗണ്ട് എൻജിനിയർ കൊല്ലപ്പെട്ടിരുന്നു.