- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂഫിയയുടെ ആത്മഹത്യ: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ; ആലുവ റൂറൽ എസ്‌പി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം
കൊച്ചി: ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്നും സിഐ മോശമായി പെരുമാറിയെന്നും ആരോപിച്ച് നിയമ വിദ്യാർത്ഥിനി കുറിപ്പെഴുതി വെച്ച് മൂഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
ആലുവ റൂറൽ എസ്‌പി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഡിസംബർ 27 ന് പരിഗണിക്കും. ഭർത്താവിന്റെ പീഡനമാണ് മരണകാരണമെന്നും സ്ഥലം പൊലീസ് ഇൻസ്‌പെക്ടർക്കെതിരെ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമീഷൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ
Next Story