നാവായിക്കുളം: ഭാര്യയുമായി അകന്നു, കുടുംബ ജീവിതം തകർന്നതോടെ മാനസികമായ പ്രശ്നങ്ങൾ അലട്ടി തുടങ്ങി ഒടുവിൽ വിഭ്രാന്തിയിൽ കേട്ടു കേൾവി പോലുമില്ലാത്ത രീതിയിൽ സ്വന്തം മകനെ കൈകാലുകൾ കെട്ടിയിട്ടു കഴുത്തറുത്തുകൊലപാതകം, പിന്നീട് ഇളയ മകനുമായി കുളത്തിൽ ചാടി ആത്മഹത്യ. തിരുവനന്തപുരം ജില്ലയിൽ നാവായിക്കുളം പഞ്ചായത്തിൽ നടന്ന മൃഗീയമായ കൊലപാതകവും ആത്മഹത്യയും ദാമ്പത്യ പ്രശ്നങ്ങൾ അതിരുകടന്നതോടെ സംഭവിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് നവായിക്കുളം വടക്കേവയലിലെ വീട്ടിൽ സഫീർ-റജീന ദമ്പതികളുടെ മകൻ അൽത്താഫിനെ പിതാവിന്റെ വീട്ടിൽ കയുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലിൽ പിതാവ് സഫീറിന്റെയും ഇളയകുട്ടി അൻഷാദിന്റെയും മൃതദേഹം വീടിനടുത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്ര കുളത്തിൽ കണ്ടെത്തിയത്. നാടിനെ നടുക്കിയ മരണ പരമ്പരകളിൽ വിറങ്ങലിച്ച് ഇരിക്കുകയാണ് നാവായിക്കുളം നൈനാകുളം നിവായികൾ. വെഞ്ഞാറുമൂട് ചുള്ളിമാനൂർ സ്വദേശിയായ സഫീർ വിവാഹത്തിന് ശേഷം ഭാര്യയുടെ സ്വദേശമായ നാവായിക്കുളത്താണ് സ്ഥിരതാമസം. ഒട്ടോറിക്ഷ ഡ്രൈവറായിരുന്ന സഫീർ നവായിക്കുളം സ്‌കൂളിന് സമീപത്തെ പട്ടാളം മുക്ക് ഓട്ടോ സ്റ്റാൻഡിലായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്.

സഹപ്രവർത്തകർക്കെല്ലാം സഫീറിനെ കുറിച്ച് വളരെ നല്ല അഭിപ്രായമാണുള്ളത്. ഒരു വിധ ദുശ്ശീലങ്ങളുമില്ലാത്ത സഫീർ മാന്യമായ പെരുമാറ്റം കൊണ്ട് എല്ലാവർക്കും പ്രിയങ്കരനായിരുന്നു. എന്നാൽ 7 മാസങ്ങളായി സഫീറിന്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ വരുകയും ആരോടും സംസാരിക്കാതെയും പെട്ടന്ന് ദേഷ്യം വരുകയും ചെയ്തിരുന്ന സഫീറിനോട് എന്താണ് കാര്യം എന്ന് സുഹൃത്തുകൾ നിരന്തരമായി ചോദിച്ചിട്ടും കുടുംബ പ്രശ്നങ്ങൾ പങ്ക് വെയ്ക്കാൻ സഫീർ മടിക്കുന്നതിനാൽ അവരും കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. 13 വർഷത്തെ ദാമ്പത്യത്തിൽ അടുത്തിടെ ഉണ്ടായ ചില പ്രശ്നങ്ങൾ സഫീറിനെ മാനസികമായി തകർക്കുകയായിരുന്നു.

7 മാസങ്ങൾളായി ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കല്ലമ്പലത്തെ സ്വകാര്യ വസ്ത്ര വ്യാപാരശാലയിൽ ജോലി നോക്കുകയായിരുന്നു സഫീറിന്റെ ഭാര്യ. കുടുംബ കലഹം വർധിച്ചപ്പോൾ മൂന്നു മാസം മുൻപ് വീടു വിട്ട് ഇറങ്ങുകയായിരുന്നു. നവായിക്കുളത്ത് തന്നെ ഗൾഫിലായിരുന്ന സഹോദരൻ നവായിക്കുളം വൈരമല ഹംസ മുക്കിൽ പണി കഴിപ്പിച്ച പുതിയ വിട്ടിലേക്കാണ് പോയത്. മക്കളെയും കൂടെ കൂട്ടിയിരുന്നു. തിരികെ വരാൻ നിരവധി തവണ നിർബന്ധിച്ചിരുന്നതായി ഭാര്യാ സഹോദരൻ പറഞ്ഞു. സഫീറിന്റെ മർദ്ദനം സഹിക്കാൻ കഴിയാതെയാണ് സഹോദരി തന്നോടൊപ്പം വന്നതെന്നാണ് സഹോദരൻ പറയുന്നത്. എന്നാൽ സ്ഥലവാസികൾ പറയുന്നത് സഫീർ അത്തരം സ്വഭാവങ്ങൾ കാണിക്കുന്ന വ്യക്തിയല്ല എന്നാണ്.

എല്ലാവരോടും സൗമ്യമായി പെരുമാറുന്ന ചെറുപ്പക്കാരനായാണ് അയൽക്കാർ കണ്ടിരുന്നത്. കൃത്യമായി തൊഴിലെടുത്ത് കുടുംബം പോറ്റിയിരുന്ന സഫീറിന് എവിടെയാണ് താളം തെറ്റിയത് എന്നറിയാതെ ദാരുണമായ കൊലപാതത്തിന്റെയും ആത്മഹത്യയുടെയും ഞെട്ടലിലാണ് സമീപവാസികൾ. ഇന്നലെ സഫീറിന്റെ ഭാര്യ പിതാവിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ മാതവിന്റെ മരണാനന്തര കർമ്മങ്ങളുടെ ചടങ്ങിൽ പങ്കെടുത്ത സഫീർ. ചടങ്ങുകൾക്ക് ശേഷം വൈരമലയിലെ വീട്ടിലെത്തി മക്കളെ തന്നോടൊപ്പെ കൂട്ടി കൊണ്ട് പോകുകയായിരുന്നു.

രാവിലെ മക്കളെയും കൂട്ടി സമീപത്തെ കടയിൽ നിന്ന് മധുരപലഹാരങ്ങൾ വാങ്ങി പോയ സഫീർ മൂത്ത മകൻ 11 വയസ്സുകാരൻ അൽത്താഫിനെ കൈയും കാലും കെട്ടിയിട്ടു വായിൽ തുണി തിരുകിയതിന് ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. രക്തം വാർന്ന് കിടന്ന മകനെ വീട്ടിലാക്കി 8 വയസ്സുള്ള ഇളയ മകൻ അൻഷാദിനെ സ്വന്തം ഓട്ടോയിൽ കയറ്റി 1 കിലോമീറ്റർ അകലെയുള്ള ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന്റെ കുളത്തിൽ എത്തി ഒട്ടോറിക്ഷാ സമീപത്ത് ഉപേക്ഷിച്ച് കുളത്തിൽ ചാടുകയായിരുന്നു. മൂത്ത മകൻ കൊല്ലപ്പെട്ടതറിഞ്ഞ് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് കുളത്തിന് സമീപം ഓട്ടോറിക്ഷ കണ്ടോത്തുകയും. ഫയർഫോയ്സ് എത്തി ആദ്യം സഫീറിന്റെയും പിന്നീട് ഇളയ മകന്റെയും മൃതദേഹം കരയ്ക്കെത്തിച്ചത്.

കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്കേമവയലിലെ വീട്ടിൽ തിരുവനന്തപുരം റൂറൽ എസ്‌പി ബി.അശോകന്റെയും ആറ്റിങ്ങൾ ഡിവൈഎസ്‌പി യുടെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. കുടുംബ പ്രശ്നങ്ങളാണ് കൊലാപാതകത്തിലേക്കും പിന്നീട് നടന്ന ആത്മഹത്യയിലും കലാശിച്ചതുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിരന്തരമായ കുടുംബ പ്രശ്നങ്ങളും മക്കളും കലഹങ്ങളും സഫീറിനെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു.

ആരോടും സംസാരിക്കാതെ വളരെ വിഷാദനായാണ് സഫീറിനെ സഹഡ്രൈവർമാർ കണ്ടിരുന്നത്. എന്നാവും ഇത്തരമൊരു പ്രവർത്തി സഫീറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഭാര്യ മറ്റൊരാളോട് അടുക്കുന്നതായി സഫീർ സംശയിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. ഈ മനോവിഷമമാണ് ഇത്തരമൊരു ക്രൂര കൃത്യത്തിലേക്ക് സഫീറിനെ നയിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.