കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ സിനിമയെ വെല്ലുന്ന സാഹസിക നീക്കത്തിലൂടെ പോലീസ് പിടികൂടി. കൊല്ലത്തുനിന്നും തമിഴ്നാട്ടിലേക്ക് കടക്കാനുള്ള പ്രതികളുടെ ശ്രമം റോഡുകള്‍ ബ്ലോക്ക് ചെയ്ത് പോലീസ് പൊളിക്കുകയായിരുന്നു. മുണ്ടക്കയം മുരിക്കുംവയലില്‍ വെച്ച് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേര്‍ വലയിലായത്. ഇതോടെ കേസില്‍ ആകെ എട്ടു പ്രതികളും പിടിയിലായി. കൊല്ലത്തുനിന്നും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ തമിഴ്നാട് ലക്ഷ്യമാക്കിയാണ് നീങ്ങിയത്. രാത്രി പത്തരയോടെ പ്രതികള്‍ എരുമേലി വഴി മുണ്ടക്കയത്തേക്ക് കടന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു.

തുടര്‍ന്ന് കോട്ടയം ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ ജാഗ്രതയിലായി. മുണ്ടക്കയത്ത് എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ വാഹനം തിരിച്ച് എരുമേലി ഭാഗത്തേക്ക് പാഞ്ഞു. എന്നാല്‍ പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി. പോലീസിനെ പറ്റിച്ച് കടന്നു കളഞ്ഞവര്‍ മുരിക്കുംവയല്‍ സ്‌കൂളിന് സമീപമുള്ള ഒരു വീടിന് പിന്നിലിരുന്ന് മദ്യപിക്കാന്‍ തുടങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ നാട്ടുകാര്‍ വിവരം നല്‍കിയതോടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു. പ്രതികള്‍ സഞ്ചരിച്ച കാറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. കൊല്ലത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘവും പ്രതികളെ പിന്തുടര്‍ന്ന് സ്ഥലത്തെത്തിയിരുന്നു. കോട്ടയം പോലീസ് പിടികൂടിയ പ്രതികളെ പിന്നീട് കൊല്ലം പോലീസിന് കൈമാറി.

പ്രതികളെ അതിവേഗം വലയിലാക്കിയ പോലീസിന്റെ നീക്കത്തെ നാട്ടുകാര്‍ കൈയടിച്ചാണ് സ്വീകരിച്ചത്. പ്രതികളെ കണ്ടെത്താന്‍ സഹായിച്ച നാട്ടുകാര്‍ക്ക് പോലീസ് നന്ദി അറിയിച്ചു. കരുനാഗപ്പള്ളി നഗരത്തെ നടുക്കിയ ക്രൂരകൃത്യത്തിലെ എല്ലാ പ്രതികളും പിടിയിലായതോടെ അന്വേഷണം വരുംദിവസങ്ങളില്‍ കൂടുതല്‍ ഗൂഢാലോചനകളിലേക്ക് നീങ്ങും. കൊല്ലത്ത് നിന്നും പോലീസിനെ വെട്ടിച്ച് കാറില്‍ രക്ഷപെട്ട പ്രതികള്‍ക്കായി പൊലീസ് ഊര്‍ജിതമായ തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ രാത്രി പത്തരയോടെ എരുമേലി വഴി പ്രതികള്‍ മുണ്ടക്കയം ഭാഗത്തേക്ക് കടന്നതായി സൂചന കിട്ടി. കോട്ടയം ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ സജീവമായി തെരച്ചില്‍ നടത്തി. മുണ്ടക്കയത്ത് എത്തിയ പ്രതികള്‍ പൊലീസിനെ കണ്ടതോടെ തിരികെ എരുമേലി ഭാഗത്തേക്ക് സഞ്ചരിച്ചു.

പ്രതികള്‍ കടന്ന് പോകാന്‍ സാധ്യതയുള്ള വഴിയില്‍ പൊലീസ് ബസുകള്‍ ഇട്ട് റോഡ് ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് എരുമേലിക്കും മുണ്ടക്കയത്തിനും ഇടയിലുള്ള മുരിക്കും വയല്‍ എന്ന സ്ഥലത്തേക്ക് പ്രതികളുടെ വാഹനം കടന്നതായി വിവരം ലഭിച്ചു. പോലീസ് ഈ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടയിലാണ് പ്രതികള്‍ മുരിക്കുംവയല്‍ സ്‌കൂളിന്റെ സമീപത്തുള്ള വീടിന്റെ പിന്നിലിരുന്ന് മദ്യപിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതും. പോലീസ് വിവരം അറിഞ്ഞതും. പൊലീസിനെ വെട്ടിച്ച് പോയ പ്രതികളെ ദ്രുതഗതിയില്‍ പിടികൂടിയ പൊലീസിന് നാട്ടുകാര്‍ ആഹ്ലാദം പങ്കിട്ട് ഹര്‍ഷാരവം മുഴക്കി.

പ്രതികളെ കണ്ടെത്തി പിടികൂടാന്‍ സഹായിച്ച നാട്ടുകാര്‍ക്കും പൊലീസ് നന്ദി പറഞ്ഞു. കൊല്ലത്ത് നിന്നും അന്വേഷണ സംഘവും പ്രതികളെ പിന്തുടര്‍ന്ന് സ്ഥലത്ത് എത്തിയിരുന്നു. കോട്ടയം പോലീസ് പിടികൂടിയ പ്രതികളെ കൊല്ലം പൊലീസിന് കൈമാറി.