- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുവിനെ വിറ്റ് കോടീശ്വരനായി.....; കൈയ്യേറ്റം തുടരാന്‍ കൂറ്റന്‍ കുരിശ് പണിത് അട്ടിമറി; പരുന്തുംപാറയിലെ നടപടി ഒഴിവാക്കാന്‍ കുറ്റന്‍ കുരിശ് സ്ഥാപിച്ച് സജിത് ബ്രദര്‍; ഇത് ആത്മീയ തട്ടിപ്പിന്റെ ഭയാനക വേര്‍ഷന്‍
ഇടുക്കി: സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നീതിയുടെയും പേര് പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ പറ്റിക്കുന്നവരാണ് ആത്മീയ തട്ടിപ്പുക്കാര്‍. അത്തരത്തിലൊരാളാണ് സജിത്ത് ബ്രദര്‍ എന്ന സജിത്ത് ജോസഫ്. യേശുവിനെയും ജനങ്ങളെയും പറ്റിച്ച് കോടികളാണ് സജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി അനധികൃത കെട്ടിം നിര്‍മ്മിക്കുകയാണ് സജിത്ത്.
സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്റെ നടപടിയായി പരുന്തുംപാറയിലുള്ള സജിത് ബ്രദര്‍ നിര്‍മ്മിക്കുന്ന കെട്ടിടവും ഉള്‍പ്പെടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഭൂമിയലാണ് സജിത്ത് കെട്ടിടം പണിയുന്നത്. റിസോര്‍ട്ടിന് വേണ്ടിയാണ് കെട്ടിടം കെട്ടിപ്പൊക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ധ്യാനകേന്ദ്രമാണ് പണിയുന്നത് എന്നാണ് സജിത് പറയുന്നത്. സര്‍ക്കാര്‍ ഭൂമി കൈയ്യറിവരെ കുടിയൊഴിപ്പിക്കുന്ന പ്രവര്‍ത്തി ഇപ്പോള്‍ നടന്ന് വരികയാണ്. കുടിയൊഴിപ്പക്കലിന്റെ ഭാഗമായി ഇവിടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ കയ്യേറ്റം നീക്കം ചെയ്യാനൊരുങ്ങുന്ന അധികൃതരുടെ നീക്കത്തെ പ്രതിരോധിക്കുന്നതിനായി പുതിത തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സജിത്ത്.
ഇവിടെയാണ് സിപിഎം പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സജിത്തിന്റെയും കൈയ്യേറ്റക്കാരുടെയും കുബുദ്ധി പെട്ടെന്ന് വര്‍ക്കൗട്ടായത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസം കൊണ്ട് സജിത്ത് കൈയ്യേറി സ്ഥാപിച്ച റിസോര്‍ട്ടിന്റെ ഒരു വശത്ത് അതീവ രഹസ്യമായി ഒരു വലിയ കുരിശ് നിര്‍മ്മിക്കുകയാണ്. വളരെ വേഗത്തില്‍ രാത്രിയും പകലുംകൊണ്ട് കുരിശ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നുണ്ട്. ഈ കൈയ്യേറ്റത്തെ അതീജിവിക്കാന്‍ വേണ്ടി സര്‍ക്കാരിനെ കുഴപ്പത്തിലാക്കിക്കൊണ്ട് ഇവിടെ വിശ്വാസികളുടെ പ്രതിഷേധം ഉണ്ടാക്കുന്നതിന് വേണ്ടി ഞൊടിയിടയില്‍ കെട്ടിയയുര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
യേശു ക്രിസ്തുവിനെ വിറ്റ് കോടികള്‍ ഉണ്ടാക്കിയ സജിത്ത് ഇപ്പോള്‍ അനധികൃതമായി ഉണ്ടാക്കിയ സ്വത്ത് കൈവിട്ട് പോകാതിരിക്കാന്‍ കുരിശിനെ അവഹേളിച്ചുകൊണ്ട് അവിടെ വലിയൊരു കുരിശ് പെട്ടെന്ന് സ്ഥാപിക്കുന്നു. ഈ കുരിശ് അവിടെ നിന്നാല്‍ കൈയ്യേറ്റം ഒഴുപ്പിക്കാനും കുരിശ് പൊളിക്കാന്‍ ഉദ്യേഗസ്ഥര്‍ക്ക് ബുദ്ധിമുട്ടാകും. പണ്ട് ഇതുപോലെ ഇടുക്കിയില്‍ അനധികൃത ഭൂമി തിരികെ പിടിക്കാന്‍ ചെന്നപ്പോള്‍ ഈ തന്ത്രം തന്നെയാണ് ഉപയോഗിച്ചത്. ഈ കുരിശ് കയറുകൊണ്ട് വലിച്ച് തഴെയിട്ടതിന് വിശ്വാസി സമൂഹം മുഖ്യമന്ത്രിക്കെതിരെ വരെ തിരിഞ്ഞിരുന്നു.
സമാനമായ രീതിയില്‍ പരുന്തുംപാറയിലെ അനധികൃത കൈയ്യേറ്റം തുടരുക എന്ന ലക്ഷ്യത്തോടെയാണ് പെട്ടെന്നുള്ള ഈ കുരിശ് നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഈ കുരിശ് പണി നടക്കുന്നത്. ഈ കുരിശിന്റെ പണി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരും. അങ്ങനെയെങ്കില്‍ പിന്നെ ഈ കുടിയിറക്കം സാധ്യമല്ലെന്ന് സജിത്തിന്റെ ബുദ്ധിയില്‍ തെളിഞ്ഞതാണ്. അങ്ങനെയെങ്കില്‍ നിരേധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് അവിടുത്തെ കുടിയിറക്കിന് ഇറങ്ങിയ സര്‍ക്കാര്‍ വെട്ടിലാകും. വിശ്വാസികള്‍ പ്രതിഷേധത്തിന് ഇറങ്ങുന്നതോടെ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ നിര്‍ത്തി വെക്കാന്‍ ഉത്തരവിടും. ഇതാണ് ആത്മീയ തട്ടിപ്പിന്റെ ഭയാനക വേര്‍ഷന്‍.
രോഗശാന്തി ശുശ്രൂഷ നടത്തി തട്ടിപ്പു നടത്തിയ പാസ്റ്റര്‍ സജിത്ത് ജോസഫിന്റെ തട്ടിപ്പുകള്‍ മറുനാടന്‍ കുറച്ചു കാലങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വന്തം നാടക സംഘത്തെ വെച്ചു കൊണ്ടും നിരാലംബരായ രോഗികള്‍ക്ക് ഇല്ലാത്ത പ്രതീക്ഷ നല്‍കി കൊണ്ടുമാണ് സജിത് പാസ്റ്റര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഭേദമാകാത്ത രോഗം യേശുവിന്റെ കാരുണ്യം കൊണ്ട് ഭേദമായെന്ന് അവകാശപ്പെട്ടു കൊണ്ടാണ് സജിത്ത് ജോസഫ് രംഗത്തുവന്നത്. ഈ അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങളാണ് മുന്‍കാലങ്ങളില്‍ മറുനാടന്‍ മുമ്പ് പൊളിച്ചടുക്കിയത്.
ഒന്നുമില്ലായ്മയില്‍ നിന്നുമാണ് കോടികള്‍ സമ്പാദ്യമുള്ള രോഗശാന്തി ശുശ്രൂഷ കച്ചവടക്കാരനായി സജിത്ത് പാസ്റ്റര്‍ മാറിയത്. ഈ നിലയിലേക്ക് പണം സമ്പാദിച്ചതില്‍ ഇദ്ദേഹം കരുക്കളാക്കിയത് സാധുക്കളായ നിരവധി പേരെയാണ്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ പെട്ട ആലക്കോടും സമീപ പ്രദേശങ്ങളും തിരുവിതാംകൂറില്‍ നിന്നും കുടിയേറി കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന ഒരു മേഖലയാണ്. ഈ കുടിയേറ്റ മേഖലയില്‍ പെട്ട ആലക്കോടിന്റെ സമീപ പ്രദേശമായ കാപ്പിമല എന്ന സ്ഥലത്താണ് സജിത് ജോസഫ് ജനിച്ചത്. ഒരു കത്തോലിക്കാ കുടുംബത്തില്‍ കൊട്ടാരത്തില്‍ ജോസഫ് എന്ന വ്യക്തിയുടെ രണ്ടാമത്തെ മകനായാണ് സജിത്ത് ജോസഫ് ജനിച്ചത്. കാപ്പിമല സെന്റ് ജോസഫ് പള്ളിയില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ച് ഒരു ക്രിസ്ത്യാനിയായി സജിത്ത് തന്റെ ക്രിസ്തീയ ജീവിതം ആരംഭിച്ചത്.
സജിത്തിന്റെ പിതാവ് ജോസഫ് കെ.ജെ. കൊട്ടാരത്തില്‍ എന്ന വ്യക്തി ഒരു കത്തോലിക്കാ സഭ വിശ്വാസിയായിരുന്നു. കാപ്പിമലയുടെയും ഒറ്റത്തെയുടെയും ഇടയിലുള്ള ഊറ്റുകുഴി എന്ന സ്ഥലത്തായിരുന്നു ഇവരുടെ താമസം. അന്നത്തെ കാലത്ത് കാല്‍നട യത്ര പോലും ദുഃസഹമായ ഒരു മലമ്പ്രദേശമായിരുന്നു ഇത്. അക്കാലത്ത് സജിത്തിന്റെ പിതാവ് ജോസഫ് ഒറ്റത്തെ എന്ന കൊച്ചു ഗ്രാമത്തില്‍ 1980- 90 കളില്‍ തയ്യല്‍ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. അദ്ദേഹം ഒരു തീവ്ര ദൈവ ഭക്തനെന്നും ആ കാലത്ത് ആയിരുന്നില്ല. സജിത്തിനെ കൂടാതെ അജിത് എന്നൊരു പുത്രനും ഇദ്ദേഹത്തിനുണ്ടായിരുന്നു.
1990-ല്‍ ആണ് ഇവര്‍ കത്തോലിക്കാ സഭ വിട്ട് പെന്തക്കോസ്ത് സഭയില്‍ ചേക്കേറുന്നത്. പെന്തക്കോസ്ത് സഭയിലെ അംഗങ്ങളുടെ എണ്ണം വളരെ കുറവായതിനാല്‍ 1990 - കളില്‍ മറ്റ് സഭകളില്‍ നിന്നും വിദേശപണം മുടക്കി ആളുകളെ പെന്തക്കോസ്ത് സഭയില്‍ ചേര്‍ത്തിരുന്നു. ദരിദ്ര്യാവസ്ഥയിലുള്ള പലരും അന്ന് പണം വാങ്ങി കത്തോലിക്കാ സഭവിട്ട് പെന്തകോസ്ത് സഭയില്‍ ചേര്‍ന്നു. അങ്ങനെയാണ് സജിത് ജോസഫിന്റെ കുടുംബവും പെന്തക്കോസ്ത് സഭയിലെത്തുന്നത്. അന്ന് പെന്തകോസ്ത് സഭയില്‍ പാസ്റ്റര്‍മാര് കുറവായിരുന്നതിനാല്‍ പലരെയും നേരിട്ട് പാസ്റ്റര്‍മാരായി നിയമിച്ചു.
കത്തോലിക്കാ സഭയില്‍ ഒരു വൈദികനാകണമെങ്കില്‍ 12 വര്‍ഷത്തെ സെമിനാരി പഠനമെങ്കിലും ചുരുങ്ങിയത് ആവശ്യമെന്നിരിക്കെയാണ് 'രണ്ട് , നാല് ദിനം കൊണ്ടൊരുത്തനെ പാസ്റ്ററാക്കിയിരുത്തുന്നതും ഭവാന്‍ 'എന്ന രീതിയില്‍ സജിത്തിന്റെ പിതാവ് പാസ്റ്ററായത്. പാസ്റ്ററായി ഉദ്യോഗം കിട്ടിയ സജിത്തിന്റെ പിതാവ് കവല പ്രസംഗങ്ങള്‍ക്കായി മലയിറങ്ങി തുടങ്ങി. അങ്ങനെ തയ്യലിനെക്കാളും വരുമാനം സുവിശേഷ കച്ചവടത്തിനുണ്ട് എന്ന സത്യം അദ്ദേഹം മനസ്സിലാക്കി. അയല്‍വാസികളുമായുള്ള പ്രശ്‌നങ്ങളും, ജോസഫ് പാസ്റ്ററുടെ കവല പ്രസംഗത്തിന് യാത്രാ സൗകര്യത്തിനുള്ള ബുദ്ധിമുട്ടും ഒരു പ്രശ്‌നമായതിനാല്‍ 1992-ല്‍ കാപ്പിമല ഊറ്റുകുഴിയിലെ ജീവിതം അവസാനിപ്പിച്ച് താഴ്വാരത്തുള്ള വായാട്ട് പറമ്പിനടുത്ത ബാലപുരത്തേയ്ക്ക് മാറുവാന്‍ ഇവര്‍ നിര്‍ബന്ധിതരായി. അന്ന് സജിത് ജോസഫ് ഒറ്റത്തെ ഗവ. യു.പി. സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്നു.
ബാലപുരത്തെത്തിയ പാസ്റ്റര്‍ ജോസഫ് തന്റെ കവലപ്രസംഗവും, പാസ്റ്റര്‍ ജോലിയുമായി സാമ്പത്തിക നേട്ടം കൈവരിച്ച് തുടങ്ങി. അദ്ദേഹം അന്നാണ് വെള്ളമുണ്ട് ഉപേക്ഷിച്ച് പാന്റ് ധരിക്കുവാന്‍ തുടങ്ങിയത്. മക്കളായ അജിത് ജോസഫും , സജിത് ജോസഫും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എറണാകുളം ജില്ലയിലുള്ള പെന്തക്കോസ്ത് സഭയുടെ ബൈബിള്‍ കോളേജില്‍ പഠനം തുടങ്ങി. ഈ സമയത്ത് പാസ്റ്റര്‍ ജോസഫിന് സുവിശേഷ വേലക്കായി കുടുംബ സമേതം അമേരിക്കയില്‍ പോകുവാന്‍ അവസരം ലഭിച്ചു. അങ്ങനെ സജിത്തിന്റെ കുടുംബം ലക്ഷപ്രഭുവില്‍ നിന്ന് കോടീശ്വരനിലേയ്ക്കുള്ള യാത്ര തുടങ്ങിയെന്നതാണ് വസ്തുത. ഇന്ന് ശത കോടികളുടെ ആസ്തി ഇവര്‍ക്കുണ്ട്.