- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പെട്ട ബന്ദിക്ക് പകരം ഹമാസ് നല്‍കിയത് ഗസ്സന്‍ സ്ത്രീയുടെ ശവം; മൃതദേഹങ്ങളുമായി പരേഡ് നടത്തി അപമാനിച്ചു; ബന്ദികളില്‍ പകുതിപേരെ വിട്ടയക്കണമെന്ന യുഎസ് നിര്‍ദേശവും തള്ളി; ഒറ്റ പൗരനെ വിട്ടുകിട്ടാന്‍ ആയിരങ്ങളെ കൊടുത്ത് ഇസ്രയേല്‍; ഗസ്സയില്‍ വീണ്ടും ചോരയൊഴുകുന്നത് ഇതുകൊണ്ട്!
ഗസ്സയില്‍ വീണ്ടും ചോരയൊഴുകുന്നത് ഇതുകൊണ്ട്!
തങ്ങളുടെ ഒറ്റ പൗരനെ വിട്ടുകിട്ടാന്‍, 1027പേരെ വിട്ടുകൊടുക്കുന്ന ഒരു രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ! അതാണ് ഇസ്രയേല്‍. തങ്ങളുടെ ഒരോ പൗരന്റെ ജീവനും അത്രമേല്‍ വിലകല്‍പ്പിക്കുന്നവരാണ് അവര്‍. മുമ്പ്, ഗിലാദ് ഷാലിത്ത് എന്ന ഒരൊറ്റ സൈനികനെ തിരികെ ലഭിക്കാന്‍, 1027 ഹമാസ് തടവുകാരെയാണ് ഇസ്രയേല്‍ മോചിപ്പിച്ചത്. അതില്‍പ്പെട്ട ഒരാളായിരുന്ന യഹിയ സിന്‍വറെന്ന തീവ്രവാദിയാണ് ഒക്ടോബര്‍ 7 ആക്രമണങ്ങളുടെയടക്കം സൂത്രധാരന്‍. ഒടുവില്‍ സിന്‍വറെയും ഇസ്രയേല്‍ പപ്പടമാക്കിയത് ചരിത്രം.
ഇപ്പോള്‍ ഒന്നാംഘട്ട വെടിനിര്‍ത്തലിന്റെ ഭാഗമായി, 25 ബന്ദികളെയാണ് ഹമാസ് വിട്ടുകൊടുത്തത്. എന്നാല്‍ ഇസ്രയേല്‍ കൈമാറിയത് ആവട്ടെ, തങ്ങളുടെ ജയിലില്‍ കഴിയുന്ന, 1,800 ഓളം ഹമാസ് തടവുകാരെയും. ഇവരില്‍ പലരും നാളെ യഹിയ സിന്‍വര്‍മാരാവുമെന്ന്, ആ യഹുദരാഷ്ട്രത്തിന് നന്നായി അറിയാം. പക്ഷേ അവര്‍ക്ക് വേറെ വഴിയില്ല. ഹമാസ് വിട്ടുകൊടുക്കുന്നത്, തീര്‍ത്തും നിരപരാധികളായ സിവിലിയന്‍സിനെയാണ്. ഒരു സംഗീതനിശ ആസ്വദിച്ച് സുഖമായി കഴിഞ്ഞിരുന്ന ആ പാവങ്ങളെയാണ്, 2023 ഒക്ടോബര്‍ 7-ന് ഹമാസ് തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയത്. അവരെ തിരിച്ചുകിട്ടാന്‍ പക്ഷേ ഇസ്രയേലിന് കൊടുക്കേണ്ടി വരുന്നത്, നേരത്തെ തങ്ങളുടെ രാജ്യത്തിനെതിരെ കലാപം നയിച്ച 1,800 ഓളം ക്രമിനലുകളെയാണ്. ആ തീവ്രവാദികള്‍ നെഞ്ചുവിരിച്ച് തക്ബീര്‍ മുഴക്കി തങ്ങളെ വെല്ലുവിളിച്ച് കടന്നുപോവുമ്പോള്‍ അവര്‍ അമര്‍ഷം അടക്കിപ്പിടിച്ചു. തങ്ങളുടെ ഒരു പൗരനെയെങ്കിലും ജീവനോടെ വിട്ടുകിട്ടുമെന്ന് ആശ്വസിച്ചു.
ഓരോ തടവുകാരനെയും വിട്ടുകിട്ടുമ്പോള്‍ അപരാമായിരുന്നു ഹമാസിന്റെ പട്ടി ഷോ. സൈനിക യൂണിഫോമുകളിട്ട് മുദ്രാവാക്യങ്ങള്‍ മുഴക്കി, വീരോചിത സ്വീകരമാണ് ഭീകര്‍ക്ക് നല്‍കിയത്. എന്നാല്‍ തിരിച്ച് നിരപരാധികളായ ഇസ്രയേല്‍ സിവിലന്‍സിനെ വിട്ടയക്കുമ്പോഴും ഇതേ ഭീതിതമായ അന്തരീക്ഷം ഉണ്ടാക്കി. എട്ടു ബന്ദികളുടെ മൃതദേഹമാണ് ഹമാസ് കൈമാറിയത്. ഈ മൃതദേഹങ്ങള്‍വെച്ചും ഹമാസ് പട്ടിഷോ നടത്തി. മൃതദേഹങ്ങളോട് കാട്ടേണ്ട മാന്യതപോലം ഹമാസ് മറുന്നു. ബന്ദികളുടെ ശവമഞ്ചവുമായി ഹമാസ് പരേഡ് നടത്തിയതും പരസ്യമായി പ്രദര്‍ശിപ്പിച്ചതും ലോകത്തെ ഞെട്ടിച്ചിരുന്നു.
അതെല്ലാം ഇസ്രയേല്‍ സഹിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട ജനതായ യഹുദര്‍ക്ക്, തങ്ങളുടെ ഓരോ ജീവനും വിലപ്പെട്ടതായിരുന്നു. പക്ഷേ വെടിനിര്‍ത്തലിന്റെ മറവില്‍ ഹമാസ് വീണ്ടും ശക്തിപ്രാപിക്കയാണെന്നും, റോക്കറ്റുകളും മോട്ടോറുകളും ഗസ്സയിലെ തുരങ്കങ്ങളില്‍ വീണ്ടും നിര്‍മ്മാണം തുടങ്ങിയെന്നുമുള്ള റിപ്പോര്‍ട്ട് കിട്ടയതോടെ, ഇസ്രയേലിന്റെ സകല കണ്‍ട്രോളും പോയി. ഒന്നരമാസം നീണ്ടുനിന്ന വെടിനിര്‍ത്തലിന് വിരാമമിട്ട് അവര്‍ വീണ്ടും ആക്രമണം തുടങ്ങി.
കഴിഞ്ഞ ചൊവ്വാഴ്ച ഗസ്സ വീണ്ടും കുരതിക്കളമായി. ആറാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ച രാത്രി ഇസ്രയേല്‍നടത്തിയ വന്‍ ബോംബാക്രമണത്തില്‍ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള, നിരവധി സാധാരണക്കാരും ഉള്‍പ്പെടുന്നു. അതിര്‍ത്തിയോടുള്ള ചേര്‍ന്നുള്ള വടക്കന്‍ മധ്യ ഗസ്സയുടെ ചില ഭാഗങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും ഇസ്രയേല്‍ ഉത്തരവിട്ടിട്ടുണ്ട്. അതായത് ഗസ്സ വീണ്ടും ചോരയാല്‍ ചുവക്കുന്നുവെന്ന് ചുരുക്കം. അപ്പോഴും കേരളത്തിടലക്കമുള്ള ഒരു വിഭാഗം മാധ്യമങ്ങള്‍ കെട്ടുകഥകള്‍ മാത്രമാണ് പ്രചരിപ്പിച്ചികൊണ്ടിരുന്നത്. ഇസ്രയേലിന് മാത്രമാണോ ഈ കൂട്ടക്കൊലകളുടെ ഉത്തരവാദിത്വം. വെടിനിര്‍ത്തല്‍ അട്ടിമറിച്ചത് ആരാണ്?
മൃതദേഹത്തിലും വ്യാജന്‍
ഏറെക്കാലം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ്, ഗസ്സയില്‍ വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. യുഎസ് മധ്യസ്ഥതയില്‍ തയ്യാറാക്കിയ ജനുവരിയിലെ കരാര്‍ പ്രകാരം, 2023 ഒക്ടോബര്‍ 7-ന് ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും മോചിപ്പിക്കാനും, യുദ്ധം അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഘട്ടംഘട്ടമായ വെടിനിര്‍ത്തലിനുമാണ ആഹ്വാനം ചെയ്തത്. ജനുവരി 19 മുതല്‍ മാര്‍ച്ച് 1വരെ നീണ്ട ആദ്യഘട്ടത്തില്‍, ഭീകരാക്രമണങ്ങള്‍ക്ക് ജീവപരന്ത്യം തടവ് അനുഭവിക്കുന്നവള്‍ ഉള്‍പ്പടെ, 1,800 ഓളം ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസ് 25 തടവുകാരെ വിട്ടയച്ചു. മറ്റ് എട്ടുപേരുടെ മൃതദേഹങ്ങള്‍ നല്‍കി.
ഇതില്‍ ഇസ്രയേല്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നത്, ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പ്രതീകമായിരുന്ന, ഷിരി ബിബാസിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിന് വേണ്ടിയിരുന്നു. പക്ഷേ കിട്ടിയ ഡെഡ്ബോഡി, ഷിരി ബിബാസിന്റേതില്ലെന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ഇസ്രയേലില്‍ വ്യക്തമാക്കി. ഹമാസ് നടത്തിയത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഈ ക്രൂരതയ്ക്ക് കനത്ത വിലനല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി.
2023 ഒക്ടോബര്‍ ഏഴിന് തട്ടിക്കൊണ്ടുപോയ 32-കാരിയായ ഷിരി ബിബാസ്, മക്കളായ ഒന്‍പതുമാസംമാത്രം പ്രായമുണ്ടായിരുന്ന കഫിര്‍, നാലുവയസ്സുകാരന്‍ ഏരിയല്‍ എന്നിവരുടെയുംാ 84-കാരനായ ഒദെദ് ലിഫ്ഷിറ്റ്സിന്റെയും ശരീരാവശിഷ്ടങ്ങളെന്ന് അവകാശപ്പെട്ട്, നാലു മൃതദേഹങ്ങള്‍, ഫെബ്രുവരി 20-നാണ്, ഖാന്‍ യൂനിസില്‍ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി ഹമാസ് റെഡ്ക്രോസിന് വിട്ടുനല്‍കിയത്. പക്ഷേ മക്കളുടേതടക്കം മറ്റു മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും, ഷിരി ബിബാസിന്റേതെന്ന് അവകാശപ്പെട്ട് നല്‍കിയ നാലാമത്ത മൃതദേഹം അവരുടേതുമല്ല ഇസ്രയേലി ബന്ദികളില്‍ ആരുടേതുമല്ലെന്നാണ് നെതന്യാഹു പറഞ്ഞത്. ഒരു ഗസ്സന്‍ സ്ത്രീയുടെ മൃതദേഹം ശവപ്പെട്ടിയിലാക്കി അയക്കുകയാണ് ഹമാസ് ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്. ഷിരി ബിബാസിന്റെ ഭര്‍ത്താവ് യാര്‍ദെന്‍ ബിബാസിനെ ഫെബ്രുവരി ഒന്നിന് ഹമാസ് വിട്ടയച്ചിരുന്നു.
ഇസ്രയേലിന്റെ ആരോപണം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ ഹമാസ്, ഷിരി ബബാസിന്റെ മൃതദേഹം ഇസ്രയേലി വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ മറ്റുചില മൃതദേഹങ്ങളുമായി കൂടിചേര്‍ന്ന നിലയിലായിരുന്നുവെന്നും അറിയിച്ചു. ഇസ്രയേല്‍ ബോബാക്രമണത്തിലാണ് ഷിരി ബിബാസും മക്കളും കൊല്ലപ്പെട്ടതെന്നും ഹമാസ് ആരോപിച്ചു. എന്നാല്‍ ഇത് നിഷേധിച്ച ഇസ്രയേല്‍ നവംബറില്‍ ഹമാസ് തീവ്രവാദികള്‍ കുട്ടികളെ ക്രൂരമായി കൊല്ലുകയായിരുന്നുവെന്നും പ്രതികരിച്ചു. ഷിരി ബിബാസ് ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റു ബന്ദികള്‍ക്കൊപ്പം അവരെ ഹമാസ് കൈമാറിയേ മതിയാകൂവെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
''ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഞങ്ങളുടെ എല്ലാ ബന്ദികളും ഒപ്പം ഷിരിയേയും വീട്ടിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കും. കരാറിന്റെ ക്രൂരവും തിന്മ നിറഞ്ഞതുമായ ഈ ലംഘനത്തിന്റെ മുഴുവന്‍ വിലയും ഹമാസ് നല്‍കേണ്ടി വരുമെന്ന് ഉറപ്പാക്കുകയും ചെയ്യും''-നെതന്യാഹു മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
കരാര്‍ തള്ളിയത് ഹമാസ്
ഈ രീതിയില്‍ മൃതദേഹത്തില്‍പോലും വ്യാജനിറക്കി കരാര്‍ ലംഘനമാണ് ഹമാസ് നടത്തിയത്. പക്ഷേ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന കേരളാ മാധ്യമങ്ങള്‍ പറയുന്നത്. പക്ഷേ ഇപ്പോള്‍ വെടിനിര്‍ത്തല്‍ നിലവിലില്ല എന്നതുപോലും അവര്‍ സൗകര്യപുര്‍വം മറക്കുന്നു. ഒന്നാംഘട്ട വെടിനിര്‍ത്തല്‍ മാര്‍ച്ച് ഒന്നിന് കഴിഞ്ഞതാണ്. രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തില്‍ ഒന്നാംഘട്ട വെടിനിര്‍ത്തല്‍ 42 ദിവസം കൂടി ദീര്‍ഘിപ്പിക്കണം എന്ന നിര്‍ദ്ദേശം യുഎസ് മുന്നോട്ടു വെച്ചു. ഈ ഇടവേളയില്‍ ശേഷിക്കുന്ന ബന്ദികളില്‍ പകുതിപേരെ ഹമാസും ആനുപാതികമായ തടവുകാരെ ഇസ്രയേലും വിട്ടയക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ നിര്‍ദ്ദേശം ഇസ്രയേല്‍ അംഗീകരിച്ചു. ഹമാസ് തള്ളിക്കളഞ്ഞു. അതായത് ഹമാസാണ് രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാവാതിരിക്കാനുള്ള കാരണം. ഇതും കേരളത്തിലെ ഇസ്ലാമോ-ലെഫ്റ്റ് മീഡിയ വളച്ചൊടിച്ച് ഇസ്രയേലിന്റെ പിരിടിക്കിട്ടാണ് അവതരിപ്പിക്കുന്നത്.
ഇനി ഇപ്പോഴത്തെ ആക്രമണത്തിന്റെ അടിസ്ഥാന പ്രശ്നമെന്താണ്. വെടിനിര്‍ത്തലിന്റെ മറവില്‍ ഹമാസ് വീണ്ടും ശക്തിപ്പെടുകയാണെന്നും, ഗസ്സയിലെ അവശേഷിക്കുന്ന തുരങ്കങ്ങളിലടക്കം, അവര്‍ റോക്കറ്റ് നിര്‍മ്മാണവും ആയുധശേഖരവും നടത്തുകയാണെന്ന് കൃത്യമായ ഡ്രോണ്‍ വീഡിയോ അടക്കം കിട്ടുന്നു. പിന്നെ ഇസ്രയേല്‍ എന്താണ് ചെയ്യുക? തങ്ങളുടെ ഹമാസിനെ പുര്‍ണ്ണമായി തകര്‍ക്കുമെന്ന് അവര്‍ നേരത്തെ പ്രഖ്യാപിച്ചാണ്. ഇതോടെ അതിശക്തമായി ആക്രമണം അഴിച്ചുവിട്ടു.
അപ്പോള്‍ ഹമാസ് എന്താണ് ചെയ്തത്, സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിച്ചു. അതാണ് മരണ നിരക്ക് ഇത്രയും കൂടാന്‍ കാരണം. എപ്പോഴൊക്കെ ആയുധം താഴെവെക്കുന്നോ, അപ്പോഴാക്കെ ഇസ്രയേല്‍ അപകടത്തിലായിട്ടുണ്ട്. യോങ്കിപ്പൂര്‍ യുദ്ധം മുതല്‍ക്ക് ഒക്ടോബര്‍ 7 -ന്റെ ആക്രമണത്തില്‍നിന്നുവരെ ഇസ്രയേലിന് കിട്ടിയ പാഠം അതാണ്. എപ്പോഴോക്കെ തങ്ങള്‍ അലസരായിക്കിയോ, ആയുധം താഴേവെക്കുകയോ ചെയ്യുന്ന സമയത്ത്, ഭീകരര്‍ കയറിവരും. അതുകൊണ്ടുതന്നെയാണ് അവര്‍ അതിശക്തമായി തിരിച്ചടിക്കുന്നതും, അവസനത്തെ ശത്രുവിനെപ്പോലും തീര്‍ക്കാന്‍ ശ്രമിക്കുന്നതും.
രാഷ്ട്രീയ പ്രശ്നങ്ങളില്‍ നെതന്യാഹു
ഇതോടൊപ്പം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അനുഭവിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളും കൂട്ടിവായിക്കണം. ഇസ്രയേലിനുനേരെ ഒരു ആക്രമണം വന്നാല്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചുനില്‍ക്കുകയാണ് ആ നാടിന്റെ രീതി. പക്ഷേ ഒക്ടോബര്‍ 7ന്റെ ആക്രമണം തടയാന്‍ കഴിയാത്തതിന്റെ പേരില്‍ നെതന്യാഹുവിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമുണ്ട്. അതോടൊപ്പം, ചില അഴിമതി ആരോപണങ്ങളും നെതന്യാഹു നേരിടുന്നുണ്ട്. ഒരു കൂട്ടു്കക്ഷി സര്‍ക്കാറാണിത്. അത് വീഴാതിരിക്കാന്‍ എന്നും തീവ്രദേശീയത ജ്വലിപ്പിച്ച് നിര്‍ത്തേണ്ടത് നെതന്യാഹുവിന്റെ ആവശ്യമാണ്. ശത്രുവിനോട് മൃദുസമീപനം എന്ന ആരോപണം വന്നാല്‍ അദ്ദേഹത്തിന്റെ കട്ടയും പടവും മടക്കും.
ഹമാസുമായി വെടിനിര്‍ത്തലിന് സമ്മതിക്കുന്നത് നെതന്യാഹുവിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുമെന്നും, 15 വര്‍ഷമായി ഇസ്രായേലില്‍ തുടരുന്ന ഭരണത്തിന് അവസാനമിട്ടേക്കുമെന്നും ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണം പുുനരാരംഭിക്കുന്നത് പകരം നെതന്യാഹു ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലെത്തിയാല്‍, ഭരണസംഖ്യം വിടുമെന്ന് തീവ്ര വലുതുപക്ഷകക്ഷിയുടെ അംഗവം, ധനമന്ത്രിയുമായ ബെസലേല്‍ സ് മാട്രിച്ച് പറഞ്ഞിരുന്നു. ബന്ദികളെ തിരികൊകൊണ്ടുവരുന്ന എത് കരാറിനും പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിനെ ഇവര്‍ അംഗീകരിക്കുന്നില്ല. അങ്ങനെ ഒരു നീക്കം നടത്തിയാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാവും. ഗസ്സയില്‍ വീണ്ടും സൈനിക നടപടി പുനരാംരംഭിച്ചതിലൂടെ, സ്മോട്രിച്ചിന്റെയും മറ്റൊരുവലതുപക്ഷ നേതാവായ ഇറ്റാമര്‍ ബെന്‍-ഗ്വറിന്റെയും പിന്തുണ ഉറപ്പാക്കാന്‍ നെതന്യാഹുവിന് കഴിഞ്ഞു. വെടിനിര്‍ത്തലിന്‍െ പേരില്‍ ബെന്‍-ഗ്വറിന്റെ പാര്‍ട്ടി ജനുവരിയില്‍ സഖ്യത്തില്‍നിന്്ന പിന്‍മ്മാറിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച വീണ്ടും സഖ്യത്തിന്റെ ഭാഗമായി.
തന്റെ രാഷ്ട്രീയ നിലനില്‍പിനൊപ്പം, സായുധ സംഘമായ ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നതും നെതന്യാഹുവിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. വെടിനിര്‍ത്തല്‍ കരാറില്‍ ഉറച്ചുനിന്നാല്‍ ഹമാസ് ശക്തമായി തിരിച്ചുവരുമെന്നും ഇത് ഭാവിയില്‍,ഇസ്രയേലിന് ഭീഷണിയാകുമെന്നും നെതന്യാഹു കരുതുന്നു. യുദ്ധാനന്തരം ഗാസ ആരു ഭരിക്കണമെന്നതില്‍ ഒരു ധാരണയായിട്ടില്ല. പാശ്ചാത്യപിന്തുണയുള്ള, ഫലസ്തീന്‍ അതോരിറ്റിക്ക് നാമമാത്രമായ നിയന്ത്രണം നല്‍കിയാലും ഹമാസിന് ഗാസയില്‍ ശക്തമായ സ്വാധീനമുണ്ടാകും. അങ്ങനെ വന്നാല്‍ ഹമാസിന് വീണ്ടും സൈനിക ശേഷി വര്‍ധിപ്പിക്കാനാവും. അതിനമുമ്പുതന്നെ ഹമാസിന്റെ ഇടപാട് തീര്‍ക്കുക എന്നതാണ് നെതന്യാഹുവിന്റെ പദ്ധതി. ഗസ്സന്‍ മെട്രോ എന്ന് അറിയപ്പെടുന്ന ഹമാസ് കൂഴിച്ച, ഡല്‍ഹി മെട്രോയേക്കാള്‍ വലിയ തുരങ്കങ്ങളില്‍ 70 ശതമാനവും ഇസ്രയേല്‍ നിര്‍വീര്യമാക്കി. യഹിയ സിന്‍വര്‍ അടക്കമുള്ള പ്രധാനനേതാക്കളെ നമ്പരിട്ട് കൊന്ന് കാലപുരിക്ക് അയച്ചു. ഇനി അവശേഷിക്കുന്ന ഹമാസിനെ കൂടി തീര്‍ക്കയാണ് ഇസ്രയേലിന്റെ പദ്ധതി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് നെതന്യാഹു ഇങ്ങനെ പറയുന്നു-''ഞങ്ങള്‍ക്ക് പൊതുവായൊരു പദ്ധതിയുണ്ട്. എന്നാലത് ഇപ്പോള്‍ പരസ്യമാക്കാനാവില്ല. അവര്‍ ഒന്നൊഴിയാതെ എല്ലാ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കില്‍ ഗസ്സയില്‍ നരകത്തിന്റെ വാതില്‍ തുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരും''- നെതന്യാഹു വ്യക്തമാക്കി. ആ നരകത്തിന്റെ വാതിലാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.
എല്ലാകണ്ണുകളും ട്രംപിലേക്ക്
അതിനിടെ എല്ലാകണ്ണുകളും നീങ്ങുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിലേക്കാണ്. ട്രംപ് അധികാരത്തില്‍ ഏറിയതോടെ ഇസ്രായേലിന് ഇരട്ടി ശക്തിയായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാരണം, ട്രപും നെതന്യാഹുവും വ്യക്തിപരമായി അടുത്ത സുഹൃത്തുക്കള്‍ കുടിയാണ്. ഇപ്പോള്‍ ഇടക്കാലത്തിനുശേഷം ഗസ്സയില്‍ പെയ്ത തീമഴയും ട്രംപിന്റെ അറിവോടെ തന്നെയാണ്.
ആക്രമണത്തിലേക്ക് തിരിയാനുള്ള, നെതന്യാഹുവിന്റെ തീരുമാനത്തെ ട്രംപും പിന്തുണച്ചിട്ടുണ്ട്. ഹമാസിനെ തുടച്ചുനീക്കുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ വെടിനിര്‍ത്തലിനു മധ്യസ്ഥത വഹിക്കാന്‍ ട്രംപ് രംഗത്തിറങ്ങിയെങ്കിലും പിന്നീട് ആ നീക്കത്തില്‍ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. ശേഷിക്കുന്ന ബന്ദികളെ ഹമാസ് ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ വന്‍ ആക്രമണമുണ്ടാമെന്നും ഇക്കാര്യത്തില്‍ ഇസ്രയേലാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ട്രംപ് പഞ്ഞിരുന്നത്. ചൊവ്വാഴ്ചത്തെ ആക്രമണങ്ങള്‍ക്ക് മുമ്പ് ഇസ്രയേല്‍ യുഎസുമായി കൂടിയാലോചിച്ചിരുന്നുവെന്നും തങ്ങള്‍ പിന്തുണച്ചുവെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചത്.
ഗസ്സയിലെ 20ലക്ഷത്തോളം വരുന്ന ഫലസ്തീനികളെ സ്ഥിരമായി മറ്റിപ്പാര്‍പ്പിക്കണമെന്ന് നേരത്തെ ട്രംപ് നിര്‍ദേശിച്ചിരുന്നത് വിവാദമായിരുന്നു. അങ്ങെന യുഎസിന് ഗസ്സയുടെ ഉടമസ്ഥവകാശം ഏറ്റെടുക്കാനും, ഇവിടം വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനും ആഗ്രഹമുണ്ട്. ട്രംപിന്റെ ഈ പദ്ധതിയെ നെതന്യാഹുവും സ്വാഗതം ചെത്തിരുന്നു. അതിന് വഴിയൊരുക്ക എന്നാണ് ഇപ്പോഴത്തെ ആക്രമത്തിന്റെ ലക്ഷ്യമെന്നും കഥകള്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ ഇതെല്ലാം വെറും ഗൂഡാലോചനാ സിദ്ധാന്തങ്ങളാണ്. ആളുകളെ കൊന്ന് തള്ളികൊണ്ട് ഗസ്സ ഒഴിപ്പിക്കാന്‍ കഴിയില്ല. നിലവിലുള്ള ജനങ്ങളെ മറ്റ് രാജ്യത്തേക്ക് മാറ്റിക്കൊണ്ടുള്ള ഒരു ഗസ്സയെ കുറിച്ചാണ് ട്രംപ് പറഞ്ഞത്. അതും അദ്ദേഹത്തിന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ ഒന്ന് മാത്രമാണ്. ഇതിന്റെ പ്രായോഗികത 0.1 ശതമാനംപോലുമില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. പക്ഷേ എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഗസ്സയിലെ പ്രശ്നങ്ങളില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ട്രംപിനെ തന്നെയാണ്.
വെടിനിര്‍ത്തല്‍ എന്നത് യുദ്ധത്തിനിടയിലെ ഇസ്രയേലിന്റെ ഒരു ബ്രേക്ക് മാത്രമാണെന്നും, സിന്‍ബിസി പോലുള്ള മാധ്യമങ്ങള്‍ എടുത്തുപറയുന്നുണ്ട്.
അയല്‍രാജ്യങ്ങില്‍ ശക്തമായ വ്യോമാക്രമണം നടത്തിയ ഇസ്രയേലിന്റെ ആയുധപ്പുരകള്‍, വെടിനിര്‍ത്തലിന് മുമ്പ് ഏറെക്കുറേ കാലിയായിരുന്നു. എന്നാല്‍ ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലയളിവില്‍ ഇസ്രയേലിന് വേണ്ടത്ര ആയുധങ്ങള്‍ കരുതാനായി. പോര്‍വിമാനങ്ങളുടെയും മറ്റും അറ്റകുറ്റപ്പണികളും തീര്‍ത്തെന്നും വിവരമുണ്ട്. സൈനികര്‍ക്ക് ആവശ്യത്തിന് വിശ്രമവും ലഭിച്ചു. ഇപ്പോള്‍ വധിക്കേണ്ട ഹമാസ് നേതാക്കളുടെ പുതിയ പട്ടികയും ഇസ്രയേല്‍ തയ്യാറാക്കിയതായി സൂചനയുണ്ട്.
സമാധാനം ആഗ്രഹിക്കാത്ത ഹമാസ്
ഇന്ന് ഗസ്സനേരിടുന്ന പ്രശ്നങ്ങളില്‍ ഏറിയ പങ്കും, സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി അവര്‍ക്കിടയില്‍നിന്ന് റോക്കറ്റുകള്‍ വിടുന്ന ഹമാസിനെ കൊണ്ട് കിട്ടിയതാണ്. ഒക്ടോബര്‍ 7ന്റെ ആക്രമണം ഇല്ലായിരുന്നുവെങ്കില്‍ ഈ ജീവനുകള്‍ പൊലിയുമായിരുന്നോ? ഗസ്സക്ക് വെള്ളവും വെളിച്ചവും, തൊഴിലും എല്ലാം നല്‍കുന്നത് ഇസ്രയേല്‍ ആണ്. ആയിരക്കണക്കിന് ആളുകളാണ് ഗസ്സയില്‍നിന്ന് പ്രതിദിന പെര്‍മിറ്റ് വഴി ഇസ്രയേലില്‍ വന്ന് ജോലിക്ക് പോയിരുന്നത്. എന്നാല്‍ ഇരില്‍ പലരും തന്നെയാണ് ഒക്ടോബര്‍ 7ന്റെ ആക്രമണത്തില്‍ ഹമാസിന് ഒപ്പം ഉണ്ടായിരുന്നത് എന്നും തെളിഞ്ഞിട്ടുണ്ട്. പാലുകൊടുത്ത കൈക്ക് തന്നെ കൊത്തുക എന്ന പ്രയോഗത്തിന് ഇതിലും നല്ല ഉദാഹരണങ്ങള്‍ ഒന്നുമില്ല.
ഗസ്സയിലെ പാവങ്ങളെ കൊന്നൊടുക്കിയിട്ട് ഇസ്രയേലിന് ഒന്നും കിട്ടാനില്ല. അവര്‍ തേടുന്നത് ഹമാസ് തീവ്രവാദികളെയാണ്. പക്ഷേ അവര്‍ ഒളിച്ചിരിക്കുന്നത് ജനങ്ങള്‍ക്കിടയിലാണ്. ഹോസ്പിറ്റലുകളിലും, അഭയാര്‍ത്ഥി ക്യാമ്പുകളിലും, സ്‌കൂളുകളിലുമൊക്കെയാണ്. അവിടങ്ങള്‍ തേടിപ്പിടിച്ച് ആക്രമിക്കുമ്പോള്‍ സിവിലിന്‍സും കൊല്ലപ്പെടുന്നു. മാത്രമല്ല, ഏതാണ്ട് 450 മൈല്‍ നീളമുള്ളതാണ് ഗസ്സയില്‍ ഹമാസ് ഉണ്ടാക്കിയ തുരങ്കങ്ങള്‍. ഗസ്സന്‍ മെട്രോ എന്നാണ് ഇത് അറിയപ്പെടുന്നത്. നഗരത്തിനുള്ളിലെ മറ്റൊരു സമാന്തര നഗരത്തില്‍നിന്നാണ് ഹമാസ് യുദ്ധം ചെയ്യുന്നത്. ഇവയെല്ലാം ജനവാസകേന്ദ്രങ്ങളിലാണ്. സിവിലിയന്‍സിന്റെ വീടുകളും, ആശുപത്രികളും പോലും ഇത്തരം തുരങ്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് തുരങ്കം തകര്‍ക്കാനുള്ള ബോംബിങ്ങില്‍ ആളുകള്‍ കൊല്ലപ്പെടുന്നത്. അതിന് ഉത്തരവാദി ഇസ്രയേല്‍ ആണോ, അതോ ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന് റോക്കറ്റ് അയക്കുന്ന ഹമാസ് ആണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
ഹമാസിന്റെ ഗസ്സയിലെ തുരങ്ക ശൃംഖല 350 മുതല്‍ 450 മൈല്‍ വരെ നീളമുള്ളതാണെന്ന് മുതിര്‍ന്ന ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഗസ്സയില്‍ അവശേഷിക്കുന്ന ബന്ദികളില്‍ പലരും വിശാലമായ തുരങ്ക ശൃംഖലയില്‍ എവിടെയോ തടവിലാക്കപ്പെട്ടതായി ഇസ്രായേല്‍ സംശയിക്കുന്നു. തുരങ്കങ്ങളില്‍ അവര്‍ തേടുന്നത് ഈ മനുഷ്യരെയാണ്. പക്ഷേ ഹമാസ് ചെയ്യുക, ഈ ഹോസ്പിറ്റിലിന്റെ ഉള്ളില്‍പോലും തുരങ്കം നിര്‍മ്മിക്കും. അവിടെ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തും. പ്രത്യാക്രമണത്തില്‍ ഹോസ്പിറ്റല്‍ തകരുമ്പോള്‍, പിറ്റേന്ന് വാര്‍ത്തയാണ്, ഇസ്രയേല്‍ ആശുപത്രി ആക്രമിച്ച് സ്ത്രീകളെയും കുട്ടികളെയും കൊന്നുവെന്ന്! ഹമാസ് ആഗ്രഹിക്കുന്നതും അതാണ്.ഗസ്സയില്‍ സമാധാനം വന്നാല്‍ ഹമാസിന്റെ കച്ചവടം നില്‍ക്കും. ഇപ്പോള്‍ ഗസ്സക്ക് വരുന്ന പണം കൊണ്ടാണ് ഹമാസ് നേതാക്കാള്‍ കോടീശ്വരന്‍മ്മാരായി അടിച്ചുപൊളിച്ച് ജീവിക്കുന്നത്.
ഗസ്സയില്‍ 55ല്‍ ഒരാള്‍ വീതം കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 33ല്‍ ഒരാള്‍ക്ക് പരിക്കേറ്റു.ഇന്ന് പട്ടിണിയും പോഷകാഹാരക്കുറവും ഗസ്സയെ വേട്ടയാടുന്നുണ്ട്. കുടിവെള്ളവും ജീവന്‍ രക്ഷാമരുന്നും കിട്ടുന്നില്ല. ആകെയുണ്ടായിരുന്ന 36 ആശുപത്രികളില്‍ 15 എണ്ണം മാത്രമാണ് ഇന്ന് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. 18.5 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം ഗസ്സയില്‍ ഉണ്ടായി എന്നാണ് കണക്ക്. ഗാസ മുനമ്പിലെ 66% റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും 124 സ്‌കൂളുകളും ഇസ്രയേല്‍ തകര്‍ന്നു. 'ഭൂമിയിലൊരു നരകമുണ്ടെങ്കില്‍ അത് ഗസ്സയിലെ കുട്ടികളുടെ ജീവിതമാണ്'- എന്ന ഐക്യരാഷ്ട്രസഭ തലവന്‍ അന്റോണിയോ ഗുട്ടറസിന്റെ വാക്കുകള്‍ ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തുകയാണ്.
പക്ഷേ ഇസ്രയേലിന് പിന്‍മ്മാറാന്‍ ആവില്ല. കാരണം ആയുധം നിലത്തുവെച്ചാല്‍ ആ കൊച്ചു രാജ്യം തീരും. പക്ഷേ ഹമാസ് ആയുധം താഴെവെച്ചാല്‍ സമാധാനവും ഉണ്ടാവും!
വാല്‍ക്കഷ്ണം: ഹമാസ് റോക്കറ്റ് വിട്ടാല്‍ ഇസ്രയേല്‍ പ്രതിരോധിക്കുന്നത് അയണ്‍ ഡോം കൊണ്ടാണ്. പക്ഷേ അതിന് മറുപടിയായി ഇസ്രായേല്‍ റോക്കറ്റ് വിട്ടാല്‍ ഹമാസ് പ്രതിരോധിക്കുക, സ്ത്രീകളേയും കുട്ടികളെയും മനുഷ്യകവചമാക്കിയാണ്. ഹമാസിനുവേണ്ടി പോരാടിക്കുന്ന കേരളത്തിലെ ഒരു പാര്‍ട്ടിയും, ഇതൊന്നും കാണുന്നില്ല.