- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളവ് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്; നാല് പേരും മദ്യപിച്ചിരുന്നതായി പൊലീസ്; സംഭവം മഹാരാഷ്ട്രയിൽ
പുണെ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് ട്രെയിനി പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ നാല് പേരും മദ്യപിച്ചിരുന്നുവെന്നാണ് പുണെ പൊലീസ് പറയുന്നത്. ഇന്ന് പുലർച്ചെ 3.15ഓടെയാണ് അപകടമുണ്ടായത്.
ഒരു പാർട്ടി കഴിഞ്ഞ് വരുന്നതിനിടെ അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. നാല് പേരും ബാരാമതിയിലെ റെഡ്ബേർഡ് ഫ്ലൈറ്റ് ട്രെയിനിംഗ് അക്കാദമിയുമായി ട്രെയിനി പൈലറ്റുമാരാണ്.
ദില്ലി സ്വദേശി തക്ഷു ശർമ (21), മുംബൈ സ്വദേശി ആദിത്യ കൻസെ (21) എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ 21 കാരിയായ വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ട് പേർ ഭിഗ്വാനിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.