ബെം​ഗളൂരു: കാറും കരിമ്പുകൊയ്യുന്ന യന്ത്രവും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. കർണാടകയിലെ വിജയപുരയിലാണ് ദാരുണ സംഭവം നടന്നത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.

തലിക്കോട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകീട്ട് നാലിനായിരുന്നു അപകടം നടന്നത്. മരിച്ചവരെല്ലാവരും വിജയപുര അലിയാബാദ് സ്വദേശികളാണ് അപകടത്തിലുൾപ്പെട്ടത്.

വലിയ വാഹനത്തിന്റെ ഡ്രൈവർ സംഭവം നടന്നയുടൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നു. അന്വേഷണം ഊർജിതമാക്കി പോലീസ്.