- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനശ്രമം തടഞ്ഞ ഗര്‍ഭിണിയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു; ഗുരുതര പരുക്കേറ്റ ആന്ധ്രാ സ്വദേശിനി ആശുപത്രിയില്‍: യുവാവിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പോലിസ്
പീഡനശ്രമം തടഞ്ഞ ഗര്‍ഭിണിയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു; ഗുരുതര പരുക്കേറ്റ ആന്ധ്രാ സ്വദേശിനി ആശുപത്രിയില്‍
ചെന്നൈ: പീഡനശ്രമം തടഞ്ഞതിന് ഗര്‍ഭിണിയെ ട്രെയിനില്‍ നിന്നു തള്ളിയിട്ട യുവാവിനെ പോലിസ് മണിക്കൂറുകള്‍ക്കം വീട്ടിലെത്തി പിടികൂടി. തിരുപ്പതി-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം. ട്രെയിനില്‍ നിന്നും വീണ് ഗുരുതര പരുക്കേറ്റ ആന്ധ്ര സ്വദേശിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെല്ലൂര്‍ സ്വദേശി ഹേമരാജ് (28) ആണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ വീട്ടിലെത്തി പിടികൂടുക ആയിരുന്നു.
തിരുപ്പൂരില്‍ നിന്ന് ട്രെയിനില്‍ കയറിയ ഗര്‍ഭിണിയായ യുവതി, ജോലാര്‍പേട്ടയില്‍ മറ്റു യാത്രക്കാര്‍ ഇറങ്ങിയതോടെ തനിച്ചാവുക ആയിരുന്നു. വനിതാ കംപാര്‍ട്‌മെന്റാണെന്ന് അറിയാതെ കയറിയതാണെന്നു പറഞ്ഞ യുവാവ് ശുചിമുറിയില്‍ കയറി നഗ്‌നത പ്രദര്‍ശിപ്പിച്ച ശേഷം യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ശക്തമായി ചെറുത്തതോടെ യുവതിയുടെ മുടിയില്‍ പിടിച്ച് പുറത്തേക്ക് തള്ളി. നിലവിളി കേട്ട യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് എത്തിയ റെയില്‍വേ പൊലീസാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ വഴി പ്രതിയെ തിരിച്ചറിഞ്ഞ്, വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം, മൊബൈല്‍ ഫോണ്‍ മോഷണം എന്നീ കേസുകളില്‍ യുവാവ് നേരത്തേ പ്രതിയാണ്. പരുക്കേറ്റ യുവതിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ ദക്ഷിണ റെയില്‍വേ, ട്രെയിനിലെ സുരക്ഷയ്ക്ക് കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചതായി അറിയിച്ചു.