അബുദാബി: പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി,റാസ് അല്‍ ഖൈമ,ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. പകരം ഡല്‍ഹി-ദുബായ് മേഖലയില്‍ റൗണ്ട് ട്രിപ്പ് പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു. സ്ലോട്ട് ലഭ്യതയും നിലവിലെ സാഹചര്യങ്ങളും അനുസരിച്ചാവും ഇത്.

യുഎഇ വിമാനത്താവള അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച അബുദാബി,റാസ് അല്‍ ഖൈമ,ഷാര്‍ജ എന്നിവിടങ്ങളിലേക്കും അവിടെ നിന്നും ഉള്ള അധിക സര്‍വീസുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ കുറയ്ക്കുകയാണ്.

എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഞായറാഴ്ച മിഡില്‍ ഈസ്റ്റ് മേഖലയിലേക്കും തിരിച്ചും 72ഷെഡ്യൂള്‍ ചെയ്തതും ഷെഡ്യൂള്‍ ചെയ്യാത്തതുമായ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.