- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീ പിടിച്ചു; ഒട്ടും പതറാതെ ധൈര്യത്തോടെ നേരിട്ട് ഡ്രൈവർ; 34 യാത്രക്കാരും സേഫ്; അത്ഭുത രക്ഷപ്പെടൽ; ഞെട്ടിപ്പിക്കുന്ന സംഭവം മുംബൈയിൽ
നവിമുംബൈ: മുംബൈ ഗോവ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിൽ തീ പിടിച്ചു. പിന്നാലെ ഡ്രൈവറുടെ കൃത്യസമയത്തെ ഇടപെടലിൽ 34 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈ ഗോവ ഹൈവേയിൽ ജോഗേഷ്വാരിയ്ക്കും മാൽവാനിനും ഇടയിൽ വച്ചാണ് ബസിന്റെ പിൻഭാഗത്ത് തീ പടർന്നത്.
യാത്രക്കാർ ഉറക്കത്തിൽ ആയിരുന്നെങ്കിലും അപകടം മനസിലാക്കിയ ഡ്രൈവർ ബസ് റോഡ് സൈഡിൽ നിർത്തി യാത്രക്കാരെ പെട്ടന്നുണർത്തി പുറത്തെത്തിക്കുകയായിരുന്നു.
യാത്രക്കാരുടെ സാധന സാമഗ്രഹികളും ലഗേജുകളും ബസിനോടൊപ്പം കത്തിയമർന്നു. ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം ഉണ്ടായത്.
കോളാഡിനും റായ്ഗഡിലും കൊങ്കൺ റെയിൽവേ പാലത്തിന് അടിയിലൂടെ ബസ് പോകുന്ന സമയത്താണ് അപകടമുണ്ടായത്. കൊളാഡ് പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബസ് പൂർണമായും കത്തിനശിച്ചതായി അധികൃതർ വ്യക്തമാക്കി.
Next Story