ഡൽഹി: കുറച്ച് ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ പിടികൂടിയതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി.

ദക്ഷിണ ഡൽഹിയിലാണ് സംഭവം നടന്നത്. പോലീസിന്റെ മിന്നൽ റെയ്ഡിന് ശേഷം മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനുപിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് എന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നും സഹിതം രണ്ട് അഫ്ഗാൻ പൗരന്മാരെ പിടികൂടിയതിന് പിന്നാലെയാണ് ദേശീയ തലസ്ഥാനത്ത് ഏറ്റവും പുതിയ മയക്കുമരുന്ന് വേട്ട ഉണ്ടായിരിക്കുന്നത്.