- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ശരീരം മുഴുവൻ അടിച്ചുനുറുക്കിയ പാടുകൾ; ക്രൂര പീഡനത്തിന് ഇരയായി; കാലിൽ 9 ആണികൾ തറച്ച നിലയിൽ; വൻ ദുരൂഹത
പട്ന: ബിഹാറിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാലിൽ ഒമ്പത് ആണികൾ അടിച്ച് കയറ്റിയതായും കണ്ടെത്തി. ക്രൂര പീഡനത്തിനും മർദ്ദനത്തിനും ഇരയായ 36കാരിയുടെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ നളന്ദയിൽ വ്യാഴാഴ്ചയാണ് 36കാരിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതുപോലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വീടുള്ള ജില്ലയിൽ തന്നെ ഇത്തരം സംഭവം ഉണ്ടായത് സംസ്ഥാനത്തെ ക്രമസമാധാന നിലയിലെ തകരാറാണെന്നാണ് പ്രതിപക്ഷം ആരോപണം ഉയർത്തുന്നു.
നളന്ദയിലെ ബഹാദുർപൂർ ഗ്രാമ്തിലെ ചാന്ദി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ രക്തത്തിന്റെ സാന്നിധ്യമില്ലാത്തതിനാൽ മറ്റെവിടെ വച്ചെങ്കിലും ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഇവിടെ കൊണ്ട് വന്ന് ഇട്ടതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കൊല്ലപ്പെടുന്നതിന് മുൻപ് യുവതി ക്രൂരമായ മർദ്ദനത്തിനും പീഡനത്തിനും ഇരയായതായാണ് പോലീസ് സ്ഥിരീകരിക്കുന്നത്. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.