- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗം, ആസിഡ് ആക്രമണം, പോക്സോ കേസ്, ലൈംഗികാതിക്രമ കേസ് അതിജീവിതകള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; സര്‍ക്കാര്‍ ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് അര്‍ഹതയുണ്ടെന്ന് കോടതി
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന നിര്‍ണായക ഉത്തരവുമായി ഡല്‍ഹി കോടതി. ബലാത്സംഗം, ആസിഡ് ആക്രമണം, പോക്സോ കേസുകള്‍ എന്നിവയ്ക്കും ഈ നിര്‍ദ്ദേശം ബാധകമാണെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും അതിന് അര്‍ഹതയുണ്ടെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
അതിജീവിതര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായം നല്കുന്ന എല്ലാ സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നഴ്സിംഗ് ഹോമുകളും കോടതിയുടെ നിര്‍ദ്ദേശം പാലിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് അമിത് ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വിധിച്ചു. കൂടാതെ പോക്സോ കേസുകളില്‍ ഉടനടി വൈദ്യസഹായവും ആവശ്യമായ സേവനങ്ങളും ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു.
പ്രഥമശുശ്രൂഷ, രോഗനിര്‍ണയം, കിടത്തിച്ചികിത്സ, ഔട്ട്പേഷ്യന്റ് ഫോളോ-അപ്പുകള്‍, ഡയഗ്നോസ്റ്റിക്, ലബോറട്ടറി പരിശോധനകള്‍, ആവശ്യമെങ്കില്‍ ശസ്ത്രക്രിയകള്‍, ശാരീരികവും മാനസികവുമായ കൗണ്‍സിലിംഗ്, മാനസിക പിന്തുണ, കുടുംബ കൗണ്‍സിലിംഗ് എന്നിവ ചികിത്സയില്‍ ഉള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. കേസുകളില്‍ അതിജീവിക്കുന്നവര്‍ക്ക് പലപ്പോഴും ആശുപത്രി പ്രവേശനം, രോഗനിര്‍ണയം, ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍, മരുന്നുകള്‍, കൗണ്‍സിലിംഗ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തിര വൈദ്യസഹായമോ ദീര്‍ഘകാല വൈദ്യസഹായം ആവശ്യമാണ്.
ബിഎന്‍എസ്. സിആര്‍പിസി കീഴില്‍ നിലവിലുള്ള വ്യവസ്ഥകളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (ങീഒഎണ) പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും, ലൈംഗിക അതിക്രമങ്ങളും ആസിഡ് ആക്രമണങ്ങളും അതിജീവിക്കുന്നവര്‍ സൗജന്യ വൈദ്യചികിത്സ ലഭ്യമാക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പോക്സോ കോടതികള്‍, ക്രിമിനല്‍ കോടതികള്‍, കുടുംബ കോടതികള്‍ എന്നിങ്ങനെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ കോടതികളിലേക്കും വിധിയുടെ പകര്‍പ്പ് അയക്കാനും കോടതി നിര്‍ദേശിച്ചു. ബിഎന്‍എസ് സെക്ഷന്‍ 397 (ഇൃജഇ സെക്ഷന്‍ 357ഇ) അനുസരിച്ച് ഇരകളേയും അതിജീവിച്ചവരേയും അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് നിര്‍ദ്ദേശം ലക്ഷ്യമിടുന്നതെന്നും കോടതി വ്യക്തമാക്കി.