- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജിപേ' സന്ദേശം എത്താൻ വൈകിയതിൽ പ്രകോപനം; ജീവനക്കാരനെ തല്ലിച്ചതച്ചു; പണവും സ്വർണവും തട്ടി; പിന്നാലെ പെട്രോൾ പമ്പിന് തീയിട്ട് ക്രൂരത; സംഭവം രാജസ്ഥാനിൽ
അജ്മീർ: ബൈക്കിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ അഞ്ഞുറ് രൂപയേ ചൊല്ലി തർക്കം പിന്നാലെ പ്രകോപനത്തിൽ പെട്രോൾ പമ്പിന് തീയിട്ട് യുവാക്കൾ. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം നടന്നത്. ഇരുചക്ര വാഹനത്തിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ 500 രൂപയേച്ചൊല്ലി യുവാക്കളും പമ്പ് ജീവനക്കാരും തമ്മിൽ തർക്കം നടന്നിരുന്നു.
ഇതിന് ശേഷം വണ്ടിയുമായി പമ്പിൽ നിന്ന് മടങ്ങിയ ശേഷമാണ് തിരികെ എത്തിയാണ് യുവാക്കൾ പമ്പിന് തീയിട്ടത്.
അജ്മീറിലെ ക്രിസ്റ്റ്യൻ ഗഞ്ച് പോലീസ് സ്റ്റേഷന് അടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിലാണ് സംഭവം നടന്നത്. പമ്പിന്റെ ബേസ്മെന്റിൽ 50000 ലിറ്റർ പെട്രോളും ഡീസലുമാണ് ശേഖരിച്ചിരുന്നത്. ജീവനക്കാരനെ മർദ്ദിച്ച് പണവും ഇയാളുടെ സ്വർണമാലയും തട്ടിയെടുത്ത ശേഷമാണ് യുവാക്കളുടെ സംഘം പമ്പിന് തീയിട്ടത്.
പമ്പിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ചേർന്ന് പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.