- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുംക്രൂരത; പരോളിലിറങ്ങിയ ബലാത്സംഗ കേസ് പ്രതി മകളേയും മരുമകളേയും പീഡിപ്പിച്ചു; ഞെട്ടലോടെ ഗ്രാമവാസികൾ; സംഭവം ഛത്തീസ്ഗഢിൽ
റായ്പുര്‍: ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിൽ ഇറങ്ങിയ പ്രതി മകളേയും മരുമകളേയും ബലാത്സംഗം ചെയ്തതായി റിപ്പോർട്ടുകൾ. വടക്കന്‍ ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഒക്ടോബര്‍ 21-നാണ് പ്രതി മരുമകളെ ബലാത്സംഗം ചെയ്തതെന്ന് കൊരിയ എസ്.പി. സുരാജ് സിങ് പരിഹര്‍ വ്യക്തമാക്കി.
വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും മരുമകളേയും പ്രതി ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ബലാത്സംഗത്തിനുശേഷമുണ്ടായ മാനസികാഘാതത്തെ തുടര്‍ന്ന് സംഭവം ആരോടും പറയാന്‍ കുട്ടികള്‍ തയ്യാറായിരുന്നില്ല. പിന്നീട് ഇരുവരും തങ്ങളുടെ ദുരനുഭവം പോലീസിനോട് തുറന്നുപറയുകയായിരുന്നു.
ബലാത്സംഗത്തിന് ഇരയായവർ പോലീസിനെ സമീപിച്ച് വിവരം അറിഞ്ഞതോടെ പ്രതി രക്ഷപ്പെട്ട് ഒളിവില്‍ പോയി. പ്രതിയെ പിടിക്കാനായി പോലീസ് ഒന്നിലേറെ സംഘങ്ങളെ അയച്ചു. പ്രതി ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇയാളെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു. പിന്നീട് സമീപജില്ലയായ രകോര്‍ബയിലെ ഒരു കാട്ടില്‍ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു.