ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെയോ ഭര്‍തൃവീട്ടുകാരുടെയോ പീഡനവുമായി ബന്ധപ്പെട്ട് ഭാര്യ പരാതി നല്‍കാന്‍ വൈകിയെന്നതു കൊണ്ട് കേസ് ഇല്ലാതാകുന്നില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഭാര്യ നല്‍കിയ ഭര്‍തൃപീഡനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് നിരീക്ഷണം. വിവാഹം ചെയ്ത് 12 വര്‍ഷത്തിനു ശേഷം യുവതി ആത്മഹത്യ ചെയ്തതോടെ അവരുടെ അച്ഛനാണ് പരാതി നല്‍കിയത്. മകള്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് സ്വര്‍ണം ഭര്‍ത്താവും വീട്ടുകാരും വിറ്റെന്നും ചോദിച്ചപ്പോള്‍ ഉപദ്രവിച്ചെന്നുമാണ് കേസ്.