- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ഥിനിയുമായി സംസാരിച്ചതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി; പ്ലസ് ടു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ചു കൊന്നു: രണ്ടു പേര് അറസ്റ്റില്‍
പ്ലസ് ടു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ചു കൊന്നു
ഈറോഡ്: കുമല്‍കുട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ച് കൊന്നു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. കുമല്‍കുട്ട സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ആദിത്യന്‍(17) ആണു കൊല്ലപ്പെട്ടത്. സ്‌കൂളിലെ വിദ്യാര്‍ഥിനിയുമായി സംസാരിച്ചതിന്റെ പേരില്‍ ചില സഹപാഠികള്‍ ആദിത്യനെ ഭീഷണിപ്പെടുത്തിയിരുന്നതായി വീരപ്പസത്രം പൊലീസ് പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തില്‍ കൊലപ്പെടുത്തിയതായാണ് വിവരം.
കഴിഞ്ഞ ദിവസം സ്‌കൂളിലേക്കു പോയ ആദിത്യന്‍ വൈകിട്ടോടെ സ്‌കൂളിന്റെ പുറത്തുള്ള പ്രദേശത്തു കിടക്കുന്നതു കണ്ട നാട്ടുകാര്‍ ഉടന്‍ പെരുന്തുറ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകമാണെന്ന് ആരോപിച്ചു രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. തുടര്‍ന്നു സ്‌കൂളിനു സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണു പത്തോളം വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്നതു കണ്ടെത്തിയത്. തുടര്‍ന്നു 2 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.