കോയമ്പത്തൂര്‍ : സേലം-ചെന്നൈ ഏര്‍ക്കാട് തീവണ്ടി തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കിയയാളെ റെയില്‍വേപോലീസ് അറസ്റ്റ് ചെയ്തു. ധര്‍മപുരി അമ്മാസികോട്ടയില്‍ ശബരീശന്‍ (25) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം രാത്രി 10.43-ഓടെയാണ് സേലം റെയില്‍വേ പോലീസിന് ഫോണില്‍ ഭീഷണിസന്ദേശം ലഭിച്ചത്. ഉടന്‍തന്നെ ജോലാര്‍പേട്ട, കാട്ട്പാടി റെയില്‍വേപോലീസ് അന്വേഷണം തുടങ്ങുകയും മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കാട്ട്പാടിയിലാണെന്ന് കണ്ടെത്തുകയും ചെയ്തു. വണ്ടി കാട്ട്പാടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ശബരീശനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ സേലംകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.