ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ിങ്കളാഴ്ച പുലര്‍ച്ചെ 2.10ഓടെയാണ് അപകടം ഉണ്ടായത്. 43 തീര്‍ഥാടകരുമായി പോയ ട്രാക്ടറിലേക്കാണ് അമിതവേഗതയില്‍ എത്തിയ ട്രക്ക് ഇടിച്ചുകയറിയതെന്നു പൊലീസ് പറഞ്ഞു.

ദേശീയപാത 34ലെ അര്‍നിയ ബൈപാസിന് സമീപമായിരുന്നു അപകടം. ട്രാക്ടറിന് പിന്നിലേക്ക് ഇടിച്ചു കയറിയ ട്രക്ക് ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞു. കാസ്ഗഞ്ച് ജില്ലയിലെ റാഫത്പൂര്‍ ഗ്രാമത്തില്‍ നിന്ന് രാജസ്ഥാനിലെ ജഹര്‍പീറിലേക്ക് പോകുകയായിരുന്നു തീര്‍ഥാടകര്‍. 61 പേര്‍ ട്രാക്ടറിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.