- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യം അനുവദിച്ച് സുപ്രീംകോടതി; അധോലോക കുറ്റവാളി അരുണ്‍ ഗാവ്ലി 17 വര്‍ഷത്തിന് ശേഷം ജയിലിന് പുറത്തേക്ക്
ജാമ്യം അനുവദിച്ച് സുപ്രീംകോടതി; അധോലോക കുറ്റവാളി അരുണ്‍ ഗാവ്ലി ജയിലിന് പുറത്തേക്ക്
മുംബൈ: അധോലോക കുറ്റവാളി അരുണ്‍ ഗാവ്ലി വൈകാതെ ജയിലില്‍നിന്നു പുറത്തിറങ്ങും. 17 വര്‍ഷമായി ജയിലില്‍ തുടരുന്ന ഗാവ്‌ലിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2007 ല്‍ മുംബൈയിലെ ശിവസേന നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഗാവ്ലി നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണു ജീവപര്യന്തം തടവ് അനുഭവിക്കുന്നത്.
വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ ഗാവ്ലി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ പോലും തുടങ്ങാത്ത സാഹചര്യത്തിലും ജയില്‍വാസം 17 വര്‍ഷം പിന്നിട്ടതോടെയുമാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
അഖില്‍ ഭാരതീയ സേന എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ അരുണ്‍ ഗാവ്ലി 2004 നിയമസഭാ തിരഞ്ഞെടുപ്പില്‍ മുംബൈയിലെ ചിഞ്ച്പൊക്ലിയില്‍നിന്നു വിജയിച്ചിരുന്നു. കൊലക്കേസില്‍ അറസ്റ്റിലായതോടെ ഭാര്യയും മകളുമാണു പാര്‍ട്ടിയെ മുന്നോട്ട് നയിച്ചത്. ജയില്‍വാസം നീണ്ടതോടെ രാഷ്ട്രീയക്കരുത്ത് ചോര്‍ന്നു.