- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെ ഹൃദയാഘാതം; അമ്മയുടെ മടിയില്‍ കിടന്ന് പത്തു വയസുകാരന് മരിച്ചു
കളിക്കുന്നതിനിടെ ഹൃദയാഘാതം; പത്തു വയസുകാരന് മരിച്ചു
മുംബൈ: കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പത്ത് വയസ്സുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ കോല്‍ഹാപൂരിലെ കൊടോലി ഗ്രാമത്തിലാണ് സംഭവം. ശ്രാവണ്‍ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്. ഗണേശ പന്തലില്‍ (ഗണേശ ചതുര്‍ഥി ആഘോഷത്തില്‍ ഗണേശ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാനും ആരാധിക്കാനുമായി താല്‍ക്കാലികമായി പണിയുന്ന പന്തല്‍) കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.
കളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവണ്‍ തിരികെ വീട്ടിലേക്കു പോയി. വീട്ടിലെത്തിയതോടെ അസ്വസ്ഥത കൂടി. അമ്മയുടെ മടിയില്‍ കിടന്ന ശ്രാവണ്‍ അല്‍പനേരത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.
Next Story