- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീറ്റ് പരീക്ഷയില്‍ വിജയിച്ചു; എന്നാല്‍ എംബിബിഎസ് പഠിക്കാന്‍ ആഗ്രഹമില്ല: 19കാരന്‍ ആത്മഹത്യ ചെയ്തു
എംബിബിഎസ് പഠിക്കാന്‍ ആഗ്രഹമില്ല: 19കാരന്‍ ആത്മഹത്യ ചെയ്തു
മുംബൈ: നീറ്റ് പരീക്ഷ വിജയിച്ചെങ്കിലും എംബിബിഎസ് പഠിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ 19കാരന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപുറിലാണു സംഭവം. മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടാനിരിക്കെയാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. അനുരാഗ് അനില്‍ ബോര്‍കര്‍ എന്ന വിദ്യാര്‍ഥിയാണു മരിച്ചത്. എംബിബിഎസ് പഠിക്കാന്‍ താല്‍പര്യമില്ലെന്നുള്ള കുറിപ്പ് മുറിയില്‍ നിന്നു ലഭിച്ചു.
നീറ്റ് പരീക്ഷയില്‍ ഒബിസി വിഭാഗത്തില്‍ 1475-ാം റാങ്ക് അനുരാഗിനു ലഭിച്ചിരുന്നു. യുപിയിലെ ഗൊരഖ്പുര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു ചേരാനുള്ള തയാറെടുപ്പിനിടെയാണ് ആത്മഹത്യ. ഇന്നു രാവിലെയാണ് വീട്ടിനുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ അനുരാഗിനെ കണ്ടെത്തിയത്. എംബിബിഎസ് പഠിക്കാന്‍ താല്‍പര്യമില്ലെന്നും ബിസിനസ് ചെയ്യാനായിരുന്നു തനിക്ക് ആഗ്രഹമെന്നും വ്യക്തമാക്കിയുള്ള ആത്മഹത്യ കുറിപ്പാണ് വിദ്യാര്‍ഥിയുടെ മുറിയില്‍ നിന്നു പൊലീസിനു ലഭിച്ചത്.