കോട്ട: വീടിനു തീപിടിച്ചതിനെത്തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസംമുട്ടി ടിവി ബാലതാരം വീര്‍ ശര്‍മ (8)യും സഹോദരന്‍ ഷോറിയ ശര്‍മ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനു തീപിടിത്തമുണ്ടായപ്പോള്‍ വീട്ടില്‍ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കോച്ചിങ് സെന്ററില്‍ അധ്യാപകനായ അച്ഛന്‍ ജിതേന്ദ്ര ശര്‍മ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പുറത്തായിരുന്നു. നടി കൂടിയായ അമ്മ റീത്ത ശര്‍മ മുംബൈയിലും. സ്വീകരണമുറിയില്‍ തീ പടര്‍ന്നപ്പോഴുള്ള പുക മൂലം, അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് എസ്പി തേജേശ്വനി ഗൗതം പറഞ്ഞു. ഷോര്‍ട്ട് സര്‍ക്കീറ്റാണ് അപകടകാരണമായി സംശയിക്കുന്നത്.