മേദിനിനഗര്‍: മദ്യപിച്ച് വീട്ടിലെത്തിയ യുവതിയെ മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് നിലത്തടിച്ച് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ പലമു ജില്ലയില്‍ നടന്ന സംഭവത്തില്‍ ശില്‍പി ദേവി(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവായ ഉപേന്ദ്ര പര്‍ഹിയയെ (25) ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ച് വീട്ടിലെത്തിയ ശില്പിയും വീട്ടില്‍ മദ്യലഹരിയിലായിരുന്ന ഉപേന്ദ്ര ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. വാക്കുതര്‍ക്കം രൂക്ഷമായതോടെ ഉപേന്ദ്ര ശില്‍പിയെ മര്‍ദ്ദിക്കുകയും എടുത്തുയര്‍ത്തി ശക്തിയായി നിലത്തടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ശില്‍പി ദേവിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മേദിനിറായ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി രാംഗഡ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.