- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനുള്ളില്‍ രണ്ടു കട്ടിലുകളിലായി അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍; വിഷം കഴിച്ചതെന്ന് പ്രാഥമിക നിഗമനം: പോലിസ് അന്വേഷണം തുടങ്ങി
വീടിനുള്ളില്‍ രണ്ടു കട്ടിലുകളിലായി അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍
കൗഷാമ്പി: വീടിനുള്ളില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. വീടിനകത്ത് രണ്ട് കട്ടിലുകളിലായാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടത്. ഉത്തര്‍പ്രദേശിലെ ബാരാ ഹവേലി ഖല്‍സ ഗ്രാമത്തിലാണ് സംഭവം. 75 വയസ്സുകാരിയായ അമ്മ മൗലാ ദേവിയുടെയും 55 കാരനായ മകന്‍ വിജയ് മിശ്രയുടെയും മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്.
മരണത്തിന് മുമ്പ് രണ്ടുപേരും ശര്‍ദിച്ചിരുന്നതായും വിഷം കഴിച്ചാണ് മരിച്ചതെന്നാണു പ്രാഥമിക നിഗമനമെന്നും എഎസ്പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി വിട്ടുനല്‍കി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകുകയുള്ളു.
Next Story




